ചങ്ങരംകുളം:പന്താവൂർ ചെറുപറമ്പിൽ ഭഗവതിക്ഷേത്രത്തിൽ മുടവന്നൂർ കുഞ്ഞു മണിയുടേയും ആലൂർ കൃഷ്ണൻകുട്ടിയുടേയും നേതൃത്വത്തിൽ കരിങ്കുട്ടിയാട്ടം നടന്നു.ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു. വൈകീട്ട് താലം എഴുന്നെള്ളിപ്പും തിറ വരവും ഉണ്ടായി.താലം എഴുന്നെള്ളിപ്പിൽ നിരവധി പേർ പങ്കെടുത്തു.







