ചങ്ങരംകുളം:സമ്പാദ്യ ശീലം വളർത്തുന്നതുപോലെ ദാനം നല്കാനുള്ള ശീലവും കുട്ടികളിൽ വളർത്തിയെടുക്കേണ്ടത് പുതിയ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഷാനവാസ് വട്ടത്തൂരിൻ്റെ മകൾ ഫൈസ ഫാത്തിമ്മയും ഷബീർ വട്ടത്തൂരിൻ്റെ മകൻ മുഹമ്മത് മാസിനും.വീട്ടിൽ നിന്നും ലഭിക്കുന്ന പോക്കറ്റ് മണി നിർദ്ധനരായ രോഗികളുടെ മക്കൾക്കും അവകാശപ്പെട്ടതാണെന്ന് മനസ്സിലാക്കിയ കുട്ടികൾ ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്കിൻ്റെ ചാരിറ്റി ബോക്സിൽ നിക്ഷേപിച്ച തുകയാണ് കാരുണ്യം ഭാരവാഹികളെ ഏൽപിച്ചത്






