നിയമസഭ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന് കെപിസിസി തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഭൂരിപക്ഷാഭിപ്രായം. എംപിമാര്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും വികാരമുണ്ട്. സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കി എഐസിസിക്ക് കൈമാറുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും തിരഞ്ഞെടുപ്പ് സമിതി യോഗം ചുമതലപ്പെടുത്തി
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കാണ് കോണ്‍ഗ്രസ് തുടക്കമിട്ടത്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍, എംപിമാര്‍ മത്സരിക്കേണ്ടെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. എം പിമാര്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ട. സ്ഥാനാര്‍ഥിത്വത്തിനായി പ്രവര്‍ത്തിക്കുകയും വേണ്ട. തര്‍ക്കങ്ങള്‍ ഇല്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
കെ സുധാകരന്‍, അടൂര്‍ പ്രകാശ്,ബെന്നി ബഹനാന്‍ ഉള്‍പ്പെടെയുള്ള എംപിമാര്‍ തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ പങ്കെടുത്തെങ്കിലും ആരും എതിരഭിപ്രായം പറഞ്ഞില്ല. ആര്‍ക്കെങ്കിലും ഇളവ് നല്‍കണോ എന്ന കാര്യം അന്തിമമായി തീരുമാനിക്കുക എഐസിസി ആയിരിക്കും. സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കി എഐസിസിക്ക് കൈമാറുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും തിരഞ്ഞെടുപ്പ് സമിതി യോഗം ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍ക്കും പേരുകള്‍ നിര്‍ദ്ദേശിക്കാം. ജില്ലാ നേതൃത്വങ്ങളുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ നേതാക്കളുമായി കെപിസിസി നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും







