പൊന്നാനി:പൊന്നാനിയിൽ കപ്പൽ നിർമ്മാണശാല തുടങ്ങുമെന്ന് പൊന്നാനി എംഎൽഎയുടെ പ്രഖ്യാപനം 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ വാഗ്ദാനം മാത്രമാണെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. 2011ൽ വാണിജ്യ തുറമുഖവും, 2016 ഹൗറ മോഡൽ പാലവും, 2021ൽ ലക്ഷദ്വീപ് കപ്പൽ സർവീസും, ചെല്ലാനം മോഡൽ കടൽ ഭിത്തിയും നിയമസഭ തിരഞ്ഞെടുപ്പുകൾക്കു മുൻപ് പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ എവിടെയെത്തിയെന്ന് പൊന്നാനി എംഎൽഎ ജനങ്ങളോട് പറയണമെന്നും പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു. എ പവിത്രകുമാർ, എം അബ്ദുലത്തീഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ സുലൈഖ റസാക്ക്, കെ ജയപ്രകാശ്, ഇ മജീദ്, എ വി ഉസ്മാൻ, മഹേഷ് കുമാർ, എം കെ റഫീഖ്, സി ജാഫർ, മുനീർ മാറഞ്ചേരി,കെപി സോമൻ എന്നിവർ സംസാരിച്ചു.






