എടപ്പാള്‍:തവനൂർ കാർഷിക എഞ്ചിനീയറിംഗ് കോളേജിൽ ആൾ ഇന്ത്യ കോ-ഓർഡിനേറ്റഡ് റിസർച്ച് പ്രൊജക്ട് കാർഷിക യന്ത്ര-ഭക്ഷ്യസംസ്‌ക്കരണ വിഭാഗങ്ങളും അലുമ്നി അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന കാർഷികമേള “ഫാം മെക് 2026” യുടെ ഔദ്യോഗിക ഉദ്ഘാടനം കോളേജ് മേധാവി ഡോ. ജയൻ പി.ആർ, സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇസാഫ് ബാങ്ക് എം.ഡി, ഡോ.കെ. പോൾ തോമസ് നിർവഹിച്ചു.കാർഷിക മേഖലയിൽ യന്ത്രവൽക്കരണത്തിന്റെ പ്രാധാന്യവും തവനൂർ കേളപ്പജി അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ് നൽകിയ സംഭാവനകളെക്കുറിച്ചും സ്വാഗതപ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. തവനൂർ റൂറൽ ഇൻസ്ററിറ്റ്യൂട്ടിൽ അഗ്രിക്കൾച്ചറൽ ഡിപ്ലോമ വിദ്യാർത്ഥിയിൽ നിന്ന് ലോകോത്തര നിലവാരത്തിലേക്കുയർന്ന ഇസാഫിന്റെ ഫൗണ്ടർ പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രാനുഭവം ഉദ്ഘാടന പ്രസംഗത്തിലൂടെ ഡോ.കെ. പോൾ തോമസ് പങ്കുവെച്ചു. കാർഷിക സർവകലാശാല ഗവേഷണ വിഭാഗം ഡയറക്ടർ ഡോ. കെ. എൻ.അനിത് മുഖ്യപ്രഭാഷണം നടത്തി.ചെറുകിട യന്ത്രങ്ങളുടെ ആവശ്യകതയും വികസനവും കർഷകർക്ക് അനുയോജ്യമായ രീതിയിൽ മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് അദ്ദേഹം ഓർമ്മപ്പെടുത്തി.ആൾ ഇന്ത്യ കോ-ഓർഡിനേറ്റഡ് റിസർച്ച് പ്രൊജക്ട് കാർഷിക യന്ത്ര-ഭക്ഷ്യ സംസ്കരണ വിഭാഗ മേധാവികളായ എഞ്ചി. സിന്ധു ഭാസ്കർ, ഡോ. രാജേഷ് ജി.കെ എന്നിവർ പദ്ധതിയിലൂടെ കർഷകർക്ക് നൽകിയ സേവനങ്ങൾ റിപ്പോർട്ടായി അവതരിപ്പിച്ചു.ചടങ്ങിൽ പങ്കെടുത്ത കർഷകർ, വിദ്യാർത്ഥികൾ, ശാസ്ത്രജ്ഞർ, ഗവേഷകർ,പൂർവ്വവിദ്യാർത്ഥികൾ കൂടാതെ സർവലാശാലയിൽ നിന്നും വിരമിച്ച അധ്യാപകർ എന്നിവരെ ആദരിച്ചു.വിമൽ എ.പി, വൈസ് പ്രസിഡന്റ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്,ശ്രീനിവാസൻ പി.വി, മെമ്പർ,തവനൂർ ഗ്രാമപഞ്ചായത്ത്, ഡോ.സുരേഷ് കുമാർ പി.കെ, അക്കാദമിക് കൗൺസിൽ മെമ്പർ, കെ.എ.യു,വിജീഷ് പി.വി,അസി.ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ,തവനൂർ ശഅരീ. രാജ് കുമാർ, പ്രസിഡന്റ്, അഗ്രിക്കൾച്ചറൽ മെഷിനറി മാനുഫാക്ചേഴ്സ് അസോസിയേഷൻ (ഇന്ത്യ),കോയമ്പത്തൂർ, ഡോ.അബ്ദുൾ ഹക്കീം വി.എം, പ്രൊഫസർ, പ്രസിഡന്റ്,ഐ.എസ്.എ.ഇ കേരള ചാപ്റ്റർ, കെ.എ.യു, ഡോ. അബ്ദുൾ ജബ്ബാർ പി.കെ, ഹെഡ്, ഇൻസ്ട്രക്ഷണൽ ഫാം, കെ.സി.എ.ഇ.ടി തവനൂർ, ഡോ.പ്രിയ ജി നായർ, പ്രൊഗ്രാം കോ-ഓർഡിനേറ്റർ, കെ.വി.കെ, മലപ്പുറം എന്നിവർ പരിപാടിയിൽ ആശംസാപ്രസംഗം നടത്തി.ഡോ.സജീന എസ്, പ്രൊഫസർ, പ്രസിഡന്റ്,കെ.സി.എ.ഇ.ടി അലുമ്നി അസോസിയേഷൻ, തവനൂർ ഉദ്ഘാടന ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.അതിന് ശേഷം ‘ആധുനിക കാർഷിക യന്ത്രങ്ങളും സംരംഭകത്വ സാധ്യതകളും’ എന്ന വിഷയത്തിൽ ഡോ. പ്രദീപ് രാജ്, സീനിയർ സൈന്റിസ്റ്റ്,സി.എസ്.ഐ.ആർ-സി.എം.ഇ.ആർ.ഐ, ലൂധിയാന, ‘ഭക്ഷ്യവിള സംസ്കരണത്തിലെ ആധുനികവൽക്കരണം’ ഡോ. സൂധീർ കെ.പി, പ്രൊഫസർ ആൻഡ് ഹെഡ്, ആർ.എ.ബി,ഐ, കെ.എ.യു എന്നിവരുടെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.ത്രിദിന കാർഷികമേള “ഫാം മെക് 2026” ജനുവരി 24ന് സമാപിക്കും.







