എടപ്പാള്‍:ജനുവരി 23, 24 തിയ്യതികളിൽ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിൻ്റെ കീഴിൽ നടത്തുന്ന ജനറൽ പൊതുപരീക്ഷക്ക് ഡ്യൂട്ടിയുള്ള സൂപ്പർവൈസർമാർക്കുള്ള എടപ്പാൾ ഡിവിഷൻ പരിശീലനം തലമുണ്ടയിൽ വെച്ച് നടന്നു. മജീദ് ഫൈസി പൊന്നാനി അധ്യക്ഷനായി.സമസ്ത മലപ്പുറം ജില്ല മുശാവറ മെമ്പർ ഇബ്റാഹീം ബാഖവി ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് എ കെ കെ മരക്കാർ മൗലവി സ്റ്റഡി നൽകി. എടപ്പാൾ റെയ്ഞ്ച് പ്രസിഡൻ്റ് കമറുദ്ദീൻ ഫൈസി, സെക്രട്ടറി അബ്ദു റസാഖ് മൗലവി,വട്ടംകുളം റെയ്ഞ്ച് പ്രസിഡൻ്റ് ഉസ്മാൻ ഫൈസി, സെക്രട്ടറി അബ്ദുറഹ്മാൻ മൗലവി, പൊന്നാനി റെയ്ഞ്ച് സെക്രട്ടറി റഫീഖ് ഖാലിദി,എടപ്പാൾ അങ്ങാടി മഹല്ല് സെക്രട്ടറി ബാവ എന്നിവർ സംസാരിച്ചു.







