ചങ്ങരംകുളം:നടുവട്ടത്ത് ബസ്റ്റോപ്പില്‍ കുഴഞ്ഞ് വീണ മൂക്കുതല സ്വദേശി മരിച്ചു.കോലളമ്പ് താമസിച്ചിരുന്ന മൂക്കുതല സ്വദേശി കൂളത്ത് രാമന്‍കുട്ടിയുടെ മകന്‍ വേണുഗോപാല്‍ (66)ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.നടുവട്ടത്ത് ഡോക്ടറെ കാണാന്‍ പോയതായിരുന്നു.ബസ്റ്റോപ്പില്‍ കുഴഞ്ഞ് വീണ വേണുഗോപാലിനെ നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തും.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.







