പൊന്നാനി:കനോലി കനാലിൽ നിന്നും അനധികൃതമായി തോണിയിൽ മണൽ കടത്തുകയായിരുന്ന 5 അംഗ സംഘത്തെയും മണൽ കടത്തിനു ഉപയോഗിച്ച തോണിയും പൊന്നാനി പോലീസ് പിടികൂടി.വെള്ളിയാഴ്ച പകൽ 12 മണിയോടെ ആയിരുന്നു സംഭവം.മഫ്തിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തെ കണ്ട് കനാലിൽ ചാടി ഓടി രക്ഷപ്പെടാൻ ശ്രമിച്ച 5 പേരെയും പോലീസ് ഓടിച്ചിട്ടാണ് പിടികൂടിയത് പൊന്നാനി അഴീക്കല്‍ സ്വദേശി നടുകുഴിയില്‍ റിയാസ്(42)പൊന്നാനി തെക്കെപുറം സ്വദേശി ബാവമുസ്ലിയാരകത്ത് അമീർ (36)പൊന്നാനി വണ്ടിപ്പേട്ട സ്വദേശികളായ പട്ടയില്‍ റാസിക് (32)ആലിങ്ങല്‍ അബ്ദുൽ റഊഫ് (40)പൊന്നാനി സൗത്ത് സ്വദേശി കൊട്ടില വളപ്പില്‍ ഇബ്രാഹിം കുട്ടി (34)എന്നിവരാണ് പിടിയിലായത്.പൊന്നാനി സിഐ അഷ്‌റഫ് എസിന്റെ നേതൃത്വത്തിൽ എസ്‌ഐ ബിബിൻ സിവി, വിനോദ് ടി,സീനിയർ സിവിൽ പോലിസ് ഓഫീസർ മാരായ നാസർ,പ്രവീൺ,സിവിൽ പോലീസ് ഓഫീസർമാരായ,ഹരിപ്രസാദ്, സുമേഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെയും വഞ്ചിയും പിടികൂടിയത്.പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി.







