ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെമൂക്കുതല കാഞ്ഞിയൂരിൽ തെരുവുനായ അക്രമത്തില്‍ വിദ്യാർത്ഥി ഉൾപ്പെടെ 5 പേർക്ക് പരിക്കേറ്റു.വെള്ളിയാഴ്ച രാവിലെയാണ് തെരുവുനായയുടെ അക്രമം ഉണ്ടായത്.കാഞ്ഞിയൂർ ജി എം എൽ പി സ്കൂളിന് പുറകിലുള്ള മുള്ളത്ത് ഗോപകുമാറിനെ ആയിരുന്നു ആദ്യം നായ കടിച്ചത്.പിന്നീട് കാഞ്ഞിയൂർ എ എം എൽ പി സ്കൂൾ രണ്ടാം തരം വിദ്യാർത്ഥിനിയും കൽക്കത്ത സ്വദേശിനിയുമായ സുഹാനയെയും ഉത്തർപ്രദേശ് സ്വദേശി ആനന്ദ് എന്നീ അന്യസംസ്ഥാന തൊഴിലാളികളെയും നായ അക്രമിച്ചു.പിന്നീട് തൊട്ടടുത്ത വീട്ടിലെ കുട്ടിയെ കടിക്കാൻ എത്തിയെങ്കിലും വീട്ടിലുള്ളവർ ബഹളം വച്ചത് മൂലം നായ തിരികെ പോവുകയായിരുന്നു.കാഞ്ഞിയൂർ സ്വദേശി ഇബ്രാഹിമിനെ തെരുവ് നായ അക്രമിക്കാന്‍ ശ്രമിച്ചെങ്കിലും തലനാരിഴക്ക് കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.മൊത്തം അഞ്ചു പേരെ നായ ആക്രമിച്ചു എന്നാണ് വിവരം.കാലത്ത് ചങ്ങരംകുളത്ത് വച്ച് ഹോസ്പിറ്റല്‍ ജീവനക്കാരിക്കും നായയുടെ അക്രമത്തില്‍ പരിക്കേറ്റിരുന്നു.പരിക്കേറ്റവര്‍ പൊന്നാനിയിലെ ഗവൺമെൻറ് ഹോസ്പിറ്റലിലെത്തിചികിത്സ തേടി വാക്സിൻ എടുത്തിട്ടുണ്ട്.







