• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, December 27, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

‘ഷാഫിക്ക് കിട്ടാത്ത ഭൂരിപക്ഷം രാഹുലിന് കിട്ടുമോ? 5000-ൽ അധികം വോട്ടിന് NDA വിജയിക്കും’- സി.കൃഷ്ണകുമാർ

ckmnews by ckmnews
November 21, 2024
in Politics
A A
‘ഷാഫിക്ക് കിട്ടാത്ത ഭൂരിപക്ഷം രാഹുലിന് കിട്ടുമോ? 5000-ൽ അധികം വോട്ടിന് NDA വിജയിക്കും’- സി.കൃഷ്ണകുമാർ
0
SHARES
142
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: 5000-ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലുള്ള വിജയമാണ് പ്രതീക്ഷിക്കുന്നതെന്ന് പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർഥി സി.കൃഷ്ണകുമാർ. ബിജെപിയുടെ ശക്തികേന്ദ്രമായ നഗരപരിധിയിൽ ഞങ്ങൾ വിചാരിച്ചതിലും പോളിങ് കൂടിയെന്നും എൽഡിഎഫും യുഡിഎഫും അവരുടെ ശക്തി കേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്ന പഞ്ചായത്തുകളിൽ പോളിങ് കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.’പതിനായിരത്തിൽ അധികം വോട്ടുകളുടെ ലീഡാണ് നഗരസഭാ പരിധിയിൽ പ്രതീക്ഷിക്കുന്നത്. യു.ഡി.എഫിന് പിരായിരി പഞ്ചായത്തിൽ ലഭിക്കുന്ന ലീഡിനെ മറികടക്കാനുള്ള ഭൂരിപക്ഷം നഗരസഭാ പരിധിയിൽ എൻ.ഡി.എയ്ക്ക് കിട്ടും. കഴിഞ്ഞതവണ മൂന്ന് പഞ്ചായത്തുകളിലും മൂന്നാം സ്ഥാനമായിരുന്നു എൻ.ഡി.എയ്ക്ക്. ഇത്തവണ പിരായിരി പഞ്ചായത്തിൽ രണ്ടാംസ്ഥാനത്തേക്ക് വരും. മറ്റുരണ്ട് പഞ്ചായത്തുകളിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഒപ്പമോ അല്ലെങ്കിൽ ഇരുമുന്നണികളെയും മറികടന്ന് മുന്നോട്ടുപോകാനുമാകും’, അദ്ദേഹം അവകാശപ്പെട്ടു.പതിനായിരത്തിലധികം വോട്ടുകൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോൾ, ഷാഫിക്ക് കിട്ടാത്ത ഭൂരിപക്ഷം രാഹുലിന് കിട്ടുമോ എന്നായിരുന്നു മറുപടി. സന്ദീപ് വാര്യരുടെ യുഡിഎഫ് പ്രവേശം ബിജെപിക്ക് ഗുണംചെയ്തെന്നും യു.ഡി.എഫിന് തിരിച്ചടിയായെന്നും കൃഷ്ണകുമാർ പറഞ്ഞു.2012-ൽ മോദിയുടെ ഫ്ലക്സ് ബോർഡ് കീറിയതിന്റെ പേരിൽ കലാപമുണ്ടാക്കി സന്ദീപ് ഒളിവിൽ പോയി താമസിച്ച സമയത്ത് അദ്ദേഹത്തിന്റെ മാതാപിതാക്കളേയും ആ പ്രദേശത്തെ പ്രവർത്തകരേയും ആശ്വസിപ്പിക്കാൻ താനേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മൂന്ന് മാസം മുൻപ് തന്നെ കോൺഗ്രസ്, സിപിഎം, ബിജെപി വോട്ടുകൾ എത്രയെന്ന് നോക്കിയിരുന്നുവെന്നും പോളിങ് ശതമാനം നോക്കുമ്പോൾ യുഡിഎഫിന്റെ വോട്ടുകൾ ചെയ്യേണ്ടവ ചെയ്തിട്ടുണ്ടെന്നും പാലക്കാട്ടെ ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ പറഞ്ഞു. എൻ.ഡിഎ അടിച്ചുകേറുമെന്ന് അവകാശപ്പെടുന്ന നഗരസഭയിൽ പോളിങ് ശതമാനം പഞ്ചായത്തുകൾക്കൊപ്പമോ അല്ലെങ്കിൽ കുറവോ ആണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Related Posts

‘ഞങ്ങൾ പടിപടിയായി ഉയർന്നുവരും’; തിരുവനന്തപുരം കോർപറേഷനിലെത്തി സുരേഷ്‌ഗോപി
Politics

‘ഞങ്ങൾ പടിപടിയായി ഉയർന്നുവരും’; തിരുവനന്തപുരം കോർപറേഷനിലെത്തി സുരേഷ്‌ഗോപി

December 26, 2025
120
തൃശൂർ മേയറായി ഡോ നിജി ജസ്റ്റിൻ ചുമതലയേറ്റു
Kerala

തൃശൂർ മേയറായി ഡോ നിജി ജസ്റ്റിൻ ചുമതലയേറ്റു

December 26, 2025
158
‘ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്തോ’ ? വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പോസ്റ്റർ
Politics

‘ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്തോ’ ? വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പോസ്റ്റർ

December 26, 2025
327
‘സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തു; യുഡിഎഫിന്റേത് കൂട്ടായ്മയുടെ വിജയം’; വിഡി സതീശൻ
Kerala

‘സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തു; യുഡിഎഫിന്റേത് കൂട്ടായ്മയുടെ വിജയം’; വിഡി സതീശൻ

December 13, 2025
120
‘ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല; രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം’; കെ മുരളീധരൻ
Politics

‘ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല; രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം’; കെ മുരളീധരൻ

December 10, 2025
35
അതിജീവിതയെ അധിക്ഷേപിച്ച കേസ്; സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡിസംബര്‍ 15ലേക്ക് മാറ്റി
Politics

അതിജീവിതയെ അധിക്ഷേപിച്ച കേസ്; സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡിസംബര്‍ 15ലേക്ക് മാറ്റി

December 10, 2025
57
Next Post
തഞ്ചാവൂരിൽ അധ്യാപികയെ കുത്തിക്കൊന്ന സംഭവം; പ്രതി മദൻ റിമാൻഡിൽ

തഞ്ചാവൂരിൽ അധ്യാപികയെ കുത്തിക്കൊന്ന സംഭവം; പ്രതി മദൻ റിമാൻഡിൽ

Recent News

ശബരിമലയിൽ മണ്ഡലപൂജ ആരംഭിച്ചു, മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും

ശബരിമലയിൽ മണ്ഡലപൂജ ആരംഭിച്ചു, മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും

December 27, 2025
0
20 വർഷ പ്ലാനുമായി AIFF; ISL ഫെബ്രുവരി 5 ന് ആരംഭിച്ചേക്കും

20 വർഷ പ്ലാനുമായി AIFF; ISL ഫെബ്രുവരി 5 ന് ആരംഭിച്ചേക്കും

December 27, 2025
0
ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി

ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി

December 27, 2025
0
പെരുമ്പടപ്പ് ബ്ളോക്കില്‍ റമീന ഇസ്മായില്‍ പ്രസിഡന്റ് ‘സാബിറ ഷറഫുദ്ധീന്‍ വൈസ് പ്രസിഡന്റ്

പെരുമ്പടപ്പ് ബ്ളോക്കില്‍ റമീന ഇസ്മായില്‍ പ്രസിഡന്റ് ‘സാബിറ ഷറഫുദ്ധീന്‍ വൈസ് പ്രസിഡന്റ്

December 27, 2025
97
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025