ചങ്ങരംകുളം: തെരുവ് നായയുടെ അക്രമത്തില്‍ ആശുപത്രി ജീവനക്കാരിക്ക് പരിക്ക്.പള്ളിക്കര സ്വദേശി ഹൃദ്യ(25)യെയാണ് ചങ്ങരംകുളത്ത് വച്ച് തെരുവ് നായ അക്രമിച്ചത്.വെള്ളിയാഴ്ച കാലത്ത് 10 മണിയോടെയാണ് സംഭവം.ചങ്ങരംകുളം മദര്‍ ഹോസ്പിറ്റല്‍ ജീവനക്കാരിയായ ഹൃദ്യ ജോലി കഴിഞ്ഞ് പോകുന്നതിനിടെയാണ് നന്നംമുക്ക് റോഡില്‍ വച്ച് തെരുവ് നായ അക്രമിച്ച് പരിക്കേല്‍പിച്ചത്.കൈവിരലിന് പരിക്കേറ്റ ഹൃദ്യയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.വിദഗ്ത ചികിത്സക്ക് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവ് നായകളുടെ ശല്ല്യം രൂക്ഷമാണെന്നും നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം







