• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുരാരി ബാബുവിന് ജാമ്യം

cntv team by cntv team
January 23, 2026
in Kerala
A A
ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുരാരി ബാബുവിന് ജാമ്യം
0
SHARES
45
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി മുരാരി ബാബുവിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ദ്വാരപാലക, കട്ടിളപ്പാളി കേസുകളില്‍ ജാമ്യം അനുവദിച്ചത്. ഇതോടെ മുരാരി ബാബുവിന് ജയിലിന് പുറത്തിറങ്ങാം.കര്‍ശന ഉപാധികളോടെയാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ശബരിമല സ്വര്‍ണകൊള്ള കേസില്‍ ആദ്യമായി ജയില്‍ മോചിതനാക്കുന്ന വ്യക്തിയാണ് മുരാരി. അഡ്വക്കേറ്റ് സജികുമാര്‍ ചങ്ങനാശേരിയാണ് മുരാരിക്കുവേണ്ടി കോടതിയില്‍ ഹാജരായത്.ദ്വാരപാലക ശില്‍പ കേസിലും കട്ടിള പാളി കേസിലും ഒന്നിച്ച് അറസ്റ്റ് ചെയ്ത മുരാരി ബാബുവിന്റെ റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടു. എന്നാല്‍, ഇതുവരെ എസ്ഐടി ഇടക്കാല കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. ഇത് ചൂണ്ടിക്കാട്ടി കൊല്ലം വിജിലന്‍സ് കോടതിയില്‍ മുരാരി ബാബു സമര്‍പ്പിച്ച ഇരു ജാമ്യഹര്‍ജികളിലും ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്.അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ടു പങ്കെന്നു എസ്‌ഐടി കണ്ടെത്തല്‍. ഇതു സംബന്ധിച്ച തെളിവുകള്‍ ശേഖരിച്ചാണ് എസ്‌ഐടി ഇന്നലെ തന്ത്രിയെ ചോദ്യം ചെയ്തത്. തന്ത്രിയുടെ ഇടപെടലുകള്‍ അന്വേഷണ സംഘം കൊല്ലം വിജിലന്‍സ് കോടതിയെ അറിയിച്ചു.റിമാന്‍ഡിലായ ശേഷം തന്ത്രി കണ്ഠരര് രാജീവരെ ഇന്നലെയാണ് എസ്‌ഐടി ചോദ്യം ചെയ്തത്. തന്ത്രിയുടെ അറസ്റ്റിനു ശേഷം ചെങ്ങന്നൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണ്ണായക രേഖകള്‍ ഉള്‍പ്പടെ കണ്ടെത്തിയിരുന്നു. ഇവയില്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം തെളിവുകള്‍ നിരത്തിയായിരുന്നു ഇന്നലത്തെ ചോദ്യം ചെയ്യല്‍. പിന്നാലെയാണ് തന്ത്രി കണ്ഠരര് രാജീവര്‍ക്ക് സ്വര്‍ണ്ണക്കൊള്ള അറിയാമായിരുന്നുവെന്നു കണ്ടെത്തിയത്.

Related Posts

ഹര്‍ത്താലിലെ അതിക്രമം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
Kerala

ഹര്‍ത്താലിലെ അതിക്രമം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

April 28, 2026
77
സംസ്ഥാനത്ത് വേനൽ മഴ; വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് വേനൽ മഴ; വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

April 28, 2026
59
മിൽമ പാൽ വില കൂടും; അനുമതി നൽകി സർക്കാർ
Kerala

മിൽമ പാൽ വില കൂടും; അനുമതി നൽകി സർക്കാർ

April 28, 2026
114
‘നിർഭാഗ്യകരം, വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന പിടിവാശി എന്തിന്?’; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി
Kerala

‘നിർഭാഗ്യകരം, വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന പിടിവാശി എന്തിന്?’; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി

April 28, 2026
98
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍
Kerala

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍

April 28, 2026
166
എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും, പ്ലസ് ടു മെയ് 22-ന്; മന്ത്രി വി ശിവന്‍കുട്ടി
Kerala

എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും, പ്ലസ് ടു മെയ് 22-ന്; മന്ത്രി വി ശിവന്‍കുട്ടി

April 28, 2026
52
Next Post
കോട്ടക്കലിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തി പരുക്കേൽപ്പിച്ച് യുവതി

കോട്ടക്കലിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തി പരുക്കേൽപ്പിച്ച് യുവതി

Recent News

മാറഞ്ചേരി അധികാരിപടിയിൽ താമസിക്കുന്ന എം.എൻ കുഞ്ഞുമുഹമ്മദ് ഹാജി (റിട്ടയർഡ് പോസ്റ് മാസ്റ്റർ)നിര്യാതനായി

മാറഞ്ചേരി അധികാരിപടിയിൽ താമസിക്കുന്ന എം.എൻ കുഞ്ഞുമുഹമ്മദ് ഹാജി (റിട്ടയർഡ് പോസ്റ് മാസ്റ്റർ)നിര്യാതനായി

April 28, 2026
91
കല്ലുർമ്മ മഹാദേവ ക്ഷേത്രത്തിൽ തത്ത്വഹോമം തത്ത്വകലശപൂജ നടന്നു

കല്ലുർമ്മ മഹാദേവ ക്ഷേത്രത്തിൽ തത്ത്വഹോമം തത്ത്വകലശപൂജ നടന്നു

April 28, 2026
47
എടപ്പാൾ തുയ്യം കുട്ടത്ത് പദ്മനാഭൻ (പപ്പു) ഭാര്യ നിർമ്മല നിര്യാതയായി

എടപ്പാൾ തുയ്യം കുട്ടത്ത് പദ്മനാഭൻ (പപ്പു) ഭാര്യ നിർമ്മല നിര്യാതയായി

April 28, 2026
97
ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ ശുചീകരണ ക്യാമ്പയിന് ചങ്ങരംകുളത്ത് തുടക്കമായി

ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ ശുചീകരണ ക്യാമ്പയിന് ചങ്ങരംകുളത്ത് തുടക്കമായി

April 28, 2026
140
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025