എരമംഗലം:തിരൂർ തുഞ്ചൻ പറമ്പിൽ വെച്ചു നടന്ന കാവ്യസഖിയുടെ പ്രഥമ സംരംഭമായ നിലാവിന്റെ കയ്യൊപ്പ് എന്ന 101 കവികളുടെ കവിതസമാഹരം പ്രശസ്ത കവിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡോക്ടർ സോമൻ കടലൂർ പ്രകാശനം ചെയ്തു.മയൂഖ സോനാരെ തന്റെ വാർദ്ധക്യമെന്ന കവിതയെഴുതി ഈ സമാഹാരത്തിന്റെ ഭാഗമായിരിന്നു.മയൂഖ സോനാരെയെ പ്രശസ്ത കവിയും എഴുത്തുകാരനും അധ്യാപകനുമായ ശശി വെള്ളമുണ്ട മെമെന്റോയും പ്രശസ്തി പത്രവും നൽകി ആദരിച്ചു.കാവ്യസഖിയുടെഎഡിറ്റേഴ്‌സ് ആയ ഷീജ ആവണി ദിനേശ് പനന്തറ നിത്യ. സി തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.











