ചാലിശ്ശേരി പട്ടിശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വൈഷ്ണവശ്രീ- 2026 ഉം വിഷ്ണു പ്രഭാ പുരസ്കാര സമർപ്പണവും നടന്നു.ക്ഷേത്രം ട്രസ്റ്റി അഡ്വ:പി.പരമേശ്വരൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ:വി.കെ.വിജയൻ വൈഷ്ണവശ്രീ-2026 ഉദ്ഘാടന കർമ്മം നിർവഹിച്ചു.വൈദ്യശാസ്ത്ര രംഗത്ത് ആറു പതിറ്റാണ്ട് പിന്നിടുന്ന ചാലിശ്ശേരിക്കാരുടെ സ്വന്തം ഭിഷഗ്വരൻ ആയ ഡോ:രാമൻ നമ്പീശനെ ഡോ:വി.കെ.വിജയൻ പൊന്നാട അണിയിച്ച് വിഷ്ണു പ്രഭാ പുരസ്കാരം നൽകി ആദരിച്ചു.ക്ഷേത്രം ട്രസ്റ്റി കൂടിയായ അക്ഷരശ്ലോക കലാരംഗത്തെ കുലപതിയും,ഔഷധ-ഫലവൃക്ഷ കൃഷിരംഗത്തെ അതികായാനുമായ മുതുപറമ്പത്ത് നാരായണൻ നമ്പൂതിരി ഡോ:രാമൻ നമ്പീശനെ കുറിച്ചുള്ള മംഗളപത്രം ചടങ്ങിൽ വായിച്ചു. പ്രശസ്ത സംസ്കൃത പണ്ഡിതനും,നിരവധി ശ്ലോകങ്ങളുടെ രചയിതാവുമായ ഒറവങ്കര ദാമോദരൻ നമ്പൂതിരിയാണ് മംഗള പത്രം എഴുതി തയ്യാറാക്കിയത്.വിഷ്ണു പ്രഭാ പുരസ്കാര ചടങ്ങിനു ശേഷം ടീം രസാനന്ദയുടെ കഥകളി ആചാര്യൻ ഡോ:പാഴൂർ ദാമോദരൻ നമ്പൂതിരി ശ്രീകൃഷ്ണനായി വേഷമണിഞ്ഞ കുചേലവൃത്തം കഥകളിയും ക്ഷേത്രം അഗ്രശാലയിൽ അരങ്ങേറി.ഒറവങ്കര ദാമോദരൻ നമ്പൂതിരി ആശംസകൾ അർപ്പിച്ച ചടങ്ങിന് പ്രദീപ് ചെറുവാശ്ശേരി സ്വാഗതവും,മുല്ലമംഗലം നാരായണൻ നമ്പൂതിരി നന്ദിയും പറഞ്ഞു.











