തിരുവനന്തപുരം: കനത്ത ചൂടിൽ വെന്തുരുകുകയാണ് കേരളം. ഇപ്പോഴിതാ ചൂടിനാശ്വാസമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ ലഭിക്കുമെന്നറിയിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഴ മുന്നറിയിപ്പ്09-03-2026 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്10-03-2026 : തിരുവനന്തപുരം മുതൽ തൃശൂർവരെ11-03-2026 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്12-03-2026 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട13-03-2026 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം









