ചങ്ങരംകുളം:കാരുണ്യം പാലിയേറ്റിവ് കെയർ ക്ലിനിക്ക് ആലംകോട് ,നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ കിടപ്പു രോഗികൾക്ക് ആശാകേന്ദ്രമായ കാരുണ്യത്തിന് സഹായവുമായി ദമ്പതികൾ.പാലിയേറ്റീവ് ദിനത്തിൽ നടന്ന മൈക്രോ ഫണ്ടിങ്ങിനും പ്രചരണ പരിപാടികൾക്കും ഇടയിലാണ് മാന്തso സ്വദേശികളായ എം.പി. ഗംഗാധരൻ നമ്പ്യാരും പത്നി ചന്ദ്രിക നമ്പ്യാരും രണ്ട് വിൽ ചെയറുകൾ സംഭാവനയായി നല്കിയത്.കാരുണ്യം ഭാരവാഹികൾ ഏറ്റുവാങ്ങി.











