അനധികൃത സ്വത്ത് സമ്പാദന കേസില്‍ എംഎല്‍എ കെ ബാബുവിന് സമന്‍സ്. ഇന്ന് കലൂര്‍ പിഎംഎല്‍എ കോടതിയില്‍ ഹാജരാകണം. കേസില്‍ നേരത്തെ ഇഡി കുറ്റപത്രം നല്‍കിയിരുന്നു. കെ ബാബുവിന്റെ 25 ലക്ഷം രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കോടതി നടപടികളുടെ ഭാഗമായാണ് കെ ബാബു എംഎല്‍എയ്ക്ക് സമന്‍സ് ലഭിച്ചത്.സമന്‍സില്‍ കെ ബാബു എംഎല്‍എ ഇന്ന് ഹാജരാകില്ല എന്നാണ് വിവരം. അഭിഭാഷകന്‍ മുഖേന കോടതിയെ സമീപിച്ചേക്കും. 2020ലാണ് കേസുമായി ബന്ധപ്പെട്ട് കെ ബാബുവിനെ ചോദ്യം ചെയ്തത്. 2007 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ കെ ബാബു തന്റെ വരുമാനത്തിന് അധികമായി 25 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നതാണ് ഇഡിയുടെ കണ്ടെത്തല്‍. വിജിലന്‍സ് ആണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് വിജിലന്‍സ് എഫ്‌ഐആറിന്റെ ചുവട് പിടിച്ചാണ് ഇഡി അന്വേഷണത്തിന്റെ ഭാഗമായത്.തുടര്‍ന്ന് കെ ബാബുവിനെ ചോദ്യം ചെയ്യുകയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടുകയും ചെയ്തു. പിന്നീട് ഇഡി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.











