പൊന്നാനി: പൊന്നാനി നഗരസഭയിൽ
ചട്ടങ്ങൾ മറി കടന്ന് അനധികൃത നിയമനം നേടിയ താൽക്കാലിക
ജീവനക്കാരുടെ കാലാവധി നീട്ടണമെന്ന അജണ്ടക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ കൗൺസിലർമാർ രംഗത്ത്.മാലിന്യ മുക്ത പരിപാടിയുടെ ഭാഗമായി നിയമിച്ച താൽക്കാലിക ശുചീകരണ തൊഴിലാളികളുടെ കാലാവധി നീട്ടി നൽകാനുള്ള അജണ്ടയിൽ യു.ഡി.എഫ് അംഗങ്ങൾ വിയോജന കുറിപ്പ് നൽകി.എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെ ലിസ്റ്റിൽ നിന്നും മുൻഗണന മറി കടന്ന് നിയോഗിച്ച താൽക്കാലിക ജീവനക്കാരുടെ കാലാവധി മുനിസിപ്പൽ ആക്ട് പ്രകാരം മൂന്ന് മാസം മാത്രമായിരുന്നു.എന്നാൽ ഇവർക്ക് 179 ദിവസം കാലാവധി നൽകിയെന്നും, കഴിഞ്ഞ ഭരണ സമിതി കൗൺസിൽ അജണ്ടയിൽ പോലും ഉൾപ്പെടുത്താതെയാണ്ഇവരെ നിയമിച്ചതെന്നും പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു.ഇതിനാൽ ഈ ജീവനക്കാരെ ഒഴിവാക്കാൻ നഗരസഭ സെക്രട്ടറി കത്ത് നൽകിയിട്ടും ഇത് മറിക്കുന്നാണ് നിയമനം നടത്തിയതെന്നും ഇവരെ വീണ്ടും നിയമിക്കുന്നത് പിൻ വാതിൽ നിയമനമാണെന്നും യു.ഡി.എഫ് കൗൺസിൽ അംഗങ്ങൾ പറഞ്ഞു.നൂറുകണക്കിനാളുകൾ തൊഴിലിനു വേണ്ടി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുമ്പോഴും ഇത്തരത്തിൽ സ്വന്തം പാർട്ടിക്കാർക്ക് അനധികൃത നിയമനം നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു.പതിഞ്ചാമത്തെ അജണ്ടയിൽ മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡർ യു മുനീബാണ് വിഷയം അവധരിപ്പിച്ച് സംസാരിച്ചത്.






