• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൊണ്ടിമുതൽ കേസ്; ആന്റണി രാജു കുറ്റക്കാരനെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

ckmnews by ckmnews
March 6, 2026
in Kerala
A A
തൊണ്ടിമുതൽ കേസ്; ആന്റണി രാജു കുറ്റക്കാരനെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി
0
SHARES
60
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരനെന്ന് ഉറപ്പിക്കാൻ പ്രയാസമാണെന്ന നിരീക്ഷണവുമായി ഹൈക്കോടതി. ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.കേസിൽ സാഹചര്യ തെളിവുകൾ മാത്രമാണുള്ളതെന്നും പ്രതി കുറ്റക്കാരനാണെന്ന് ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും കോടതി വിലയിരുത്തി. തൊണ്ടിമുതലായ അടിവസ്‌ത്രം കോടതിയിൽ നിന്ന് വാങ്ങിയപ്പോഴും തിരികെ ഏൽപ്പിച്ചപ്പോഴും ആന്റണി രാജുവാണ് ഒപ്പിട്ടിരിക്കുന്നതെന്ന് വസ്‌തുതയാണെങ്കിലും ആ വസ്‌ത്രത്തിൽ കൃത്രിമം നടത്തിയത് അദ്ദേഹമാണെന്ന് എങ്ങനെ തെളിയിക്കാൻ കഴിയുമെന്ന ചോദ്യവും കോടതി ഉന്നയിച്ചു. കൃത്രിമം നടന്നത് എവിടെവച്ച്, ആര് നടത്തി എന്നെല്ലാം കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ശ്രദ്ധയിൽപ്പെടുത്തി. ഈ സാഹചര്യത്തിൽ എങ്ങനെയാണ് ആന്റണി രാജുവിനുമേൽ കുറ്റം ആരോപിക്കാൻ കഴിയുന്നത് എന്നും കോടതി ചോദിച്ചു. ഹൈക്കോടതി വിജിലൻസ് വിഭാഗം മുമ്പ് നടത്തിയ അന്വേഷണ റിപ്പോർട്ടും കോടതി പരിശോധിച്ചു. സംഭവസമയത്തെ ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ മാത്രം എന്തുകൊണ്ട് നടപടി വന്നുവെന്നും അന്നത്തെ സീനിയർ അഭിഭാഷകർക്കെതിരെ എന്തുകൊണ്ട് അന്വേഷണം ഉണ്ടായില്ലെന്നും കോടതി ചോദിച്ചു.നിലവിൽ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട ആന്റണി രാജുവിന് ആശ്വാസമാകുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ. ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചാൽ അദ്ദേഹത്തിന് എംഎൽഎ സ്ഥാനം തിരികെ ലഭിക്കാനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനും കഴിയും. ഇതിന്റ ഭാഗമായാണ് ശിക്ഷയും കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉത്തരവും മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്.

Related Posts

മാസപ്പടി കേസ്: പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി; FIR പുറത്ത്
Kerala

മാസപ്പടി കേസ്: പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി; FIR പുറത്ത്

October 12, 2026
42
മിനി കൂപ്പർ അപകടം; സുഹൈൽ സജീവിനെയും നിനവിനെയും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി
Kerala

മിനി കൂപ്പർ അപകടം; സുഹൈൽ സജീവിനെയും നിനവിനെയും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി

October 12, 2026
345
ഉച്ചക്ക് ശേഷം വീണ്ടും കുറഞ്ഞ് സ്വർണവില
Business

ഉച്ചക്ക് ശേഷം വീണ്ടും കുറഞ്ഞ് സ്വർണവില

October 12, 2026
250
ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്
Entertainment

ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്

October 12, 2026
8
ഇടവേള കഴിഞ്ഞ് വീണ്ടും ശക്തമായ മഴയെത്തുന്നു; ഈ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Kerala

ഇടവേള കഴിഞ്ഞ് വീണ്ടും ശക്തമായ മഴയെത്തുന്നു; ഈ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

October 12, 2026
127
സ്‌കൂട്ടറിൽ സ്വകാര്യ ബസിടിച്ച് അപകടം; പന്ത്രണ്ട് വയസുകാരി മരിച്ചു
Kerala

സ്‌കൂട്ടറിൽ സ്വകാര്യ ബസിടിച്ച് അപകടം; പന്ത്രണ്ട് വയസുകാരി മരിച്ചു

October 12, 2026
576
Next Post
സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ആർ ശ്രീലേഖ; വട്ടിയൂർക്കാവിൽ മത്സരിക്കും

സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ആർ ശ്രീലേഖ; വട്ടിയൂർക്കാവിൽ മത്സരിക്കും

Recent News

തിരൂരിൽ സ്‌കൂട്ടറിൽ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം, മക്കൾക്ക് ഗുരുതര പരിക്ക്; ഡ്രൈവർ ഓടിരക്ഷപ്പെട്ടു

തിരൂരിൽ സ്‌കൂട്ടറിൽ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം, മക്കൾക്ക് ഗുരുതര പരിക്ക്; ഡ്രൈവർ ഓടിരക്ഷപ്പെട്ടു

October 13, 2026
507
ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും

ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും

October 13, 2026
39
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; ഉടനടി പിൻവലിച്ചു, ചുമതലക്കാരനെ നീക്കി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; ഉടനടി പിൻവലിച്ചു, ചുമതലക്കാരനെ നീക്കി

October 13, 2026
76
മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, മഴ കനക്കും; ജില്ലകളിൽ മഴമുന്നറിയിപ്പ്

മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, മഴ കനക്കും; ജില്ലകളിൽ മഴമുന്നറിയിപ്പ്

October 13, 2026
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025