പൊന്നാനി:കാപ്പ വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ക്രിമിനൽ കേസ് പ്രതി പിടിയിൽ.പൊന്നാനി വെളിയങ്കോട് മേഖലയിൽ ലഹരി വില്പന,അക്രമ കേസുകളിൽ പ്രതിയായ വെളിയങ്കോട് മാട്ടുമ്മൽ സ്വദേശി അയിനിക്കൽ കുടു ഷമീർ എന്ന ഷമീറിനെ (32)യാണ് വെളിയങ്കോട് നിന്ന് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.പൊന്നാനി സിഐ അഷറഫ് എസിന്റെ നിർദ്ദേശ പ്രകാരം എസ്ഐ വിനോദ് ടിഎം,സീനിയർ സിവിൽ പോലീസ് ഓഫീസർ നാസർ ,സിവിൽ പോലീസ് ഓഫീസർ ജിതിൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം നിരവധി കേസുകളില്‍ പ്രതിയായ ഷെമീറിനെ 6 മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി നാടുകടത്തിയിരുന്നു.വിലക്ക് കാലാവധി അവസാനിച്ചതിനെ തുടർന്ന് വീണ്ടും വെളിയങ്കോട് എത്തി മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവായിരുന്നു.രണ്ട് മാസം മുമ്പ് വെളിയങ്കോട് അങ്ങാടിയിൽ വെച്ച് മദ്യലഹരിയിൽ ബഹളം വെച്ചത് ചോദ്യം ചെയ്ത വയോധികനെ ആക്രമിച്ച് പല്ല് തെറിപ്പിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച പ്രതി ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം വീണ്ടും ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി കാപ്പ ഉത്തരവ് ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് വിയ്യൂർ ജയിലിലേക്ക് റിമാൻഡ് ചെയ്തു.






