• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

രാഹുൽ മാങ്കൂട്ടത്തിലിനെ നാളെ കോടതിയിൽ ഹാജരാക്കാൻ നിർദേശം; പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു

ckmnews by ckmnews
January 12, 2026
in Kerala
A A
രാഹുൽ മാങ്കൂട്ടത്തിലിനെ നാളെ കോടതിയിൽ ഹാജരാക്കാൻ നിർദേശം; പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു
0
SHARES
332
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മൂന്നാമത്തെ ബലാത്സംഗ കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ MLAയെ നാളെ കോടതിയിൽ ഹാജരാക്കാൻ പൊലീസിന് നിർദേശം. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം രാഹുലിന്റെ കസ്റ്റഡി അപേക്ഷയിൽ തീരുമാനം എടുക്കും. പൊലീസ് റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമായിരിക്കും ജാമ്യ ഹർജി പരിഗണിക്കുക.ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള എസ് ഐ ടിയുടെ അപേക്ഷ ഉച്ചയ്ക്കുശേഷം പരിഗണിച്ച ശേഷമാണ് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രോഡക്ഷൻ വാറണ്ട് ഇഷ്യു ചെയ്തത്. പത്തനംതിട്ട കോടതിയിൽ നിന്ന് കേസ് സംബന്ധിച്ചുള്ള ഫയൽ രാവിലെ എത്താത്തതിനെ തുടർന്നാണ് ഉച്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റിയത്.അതിനിടെ പരാതിക്കാരിയായ അതിജീവിതയെ രാഹുൽ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്തുവന്നു. ടെലഗ്രാമിലൂടെ ഭീഷണിപ്പെടുത്തുന്നതാണ് സന്ദേശം. വിദേശത്തുള്ള അതിജീവിത നാട്ടിൽ വന്നാൽ കുറേ ആളുകളുമായി വീട്ടിൽ വരുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തി. എന്തുപറഞ്ഞാലും എനിക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും രാഹുൽ അതിജീവിതയോട് പറഞ്ഞു. കേസ് കൊടുത്താൽ കോടതിയിൽ വരുമ്പോൾ എന്താകും അവസ്ഥ എന്ന് നിനക്ക് അറിയാമല്ലോ എന്നും രാഹുലിന്റെ ചോദ്യം. ആരെയാണ് പേടിപ്പിക്കുന്നേ. എല്ലാം തീർന്നു നിൽക്കുന്ന ഒരാളെ നീ പേടിപ്പിക്കുകയാണോ എന്നും രാഹുൽ ചോദിച്ചു.അതിജീവിതയോട് വാർത്താസമ്മേളനം വിളിക്കാനും രാഹുൽ പറഞ്ഞു. തനിക്ക് ചെയ്യാവുന്ന കാര്യം അതിജീവിത താങ്ങില്ലെന്നും രാഹുൽ അയച്ച സന്ദേശത്തിൽ ഉണ്ട്. ഒരാൾ മാത്രം മോശമാകുന്ന പരിപാടി നടക്കില്ലെന്ന് കുറ്റസമ്മതം നടത്താൻ ആണ് തന്റെ തീരുമാനമെന്നും രാഹുൽ പറഞ്ഞുവെക്കുന്നു. രാഹുലിനെ അറസ്റ്റ് ചെയ്ത വിവരം രേഖാമൂലം അന്വേഷണസംഘം നിയമസഭാ സ്പീക്കറെ അറിയിച്ചു. റിപ്പോർട്ടിന് അടിസ്ഥാനത്തിൽ രാഹുലിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കുന്ന നടപടികൾ തുടങ്ങിയേക്കും. നിയമപദേശം തേടാനും സർക്കാർ തീരുമാനിച്ചു.

Related Posts

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്, മലപ്പുറത്ത് ഓറഞ്ച് അലർട്ട്
Kerala

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്, മലപ്പുറത്ത് ഓറഞ്ച് അലർട്ട്

August 4, 2026
154
‘സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല’; ഗതാഗതമന്ത്രിയുടെ ആധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ
Kerala

‘സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല’; ഗതാഗതമന്ത്രിയുടെ ആധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ

August 4, 2026
29
അഭിമന്യു വധക്കേസ്; നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണം, നിര്‍ദേശം നല്‍കി ഹൈക്കോടതി
Kerala

അഭിമന്യു വധക്കേസ്; നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണം, നിര്‍ദേശം നല്‍കി ഹൈക്കോടതി

August 4, 2026
12
ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി
Kerala

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

August 4, 2026
94
100 % പ്രകൃതിദത്തം, ശുദ്ധം; ആ അവകാശവാദവും വിൽപനയും വേണ്ട; ഡാബറിന് വിലക്കുമായി FSSAI
Kerala

100 % പ്രകൃതിദത്തം, ശുദ്ധം; ആ അവകാശവാദവും വിൽപനയും വേണ്ട; ഡാബറിന് വിലക്കുമായി FSSAI

August 4, 2026
13
പ്രതിഷേധത്തിൽ നിന്ന് പിന്മാറണം: LPST റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന് കത്ത് നൽകി സർക്കാർ
Kerala

പ്രതിഷേധത്തിൽ നിന്ന് പിന്മാറണം: LPST റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന് കത്ത് നൽകി സർക്കാർ

August 4, 2026
29
Next Post
സൈബർ അധിക്ഷേപം; മുഖ്യമന്ത്രിക്ക് പരാതി നൽകാൻ സൗമ്യ സരിൻ

സൈബർ അധിക്ഷേപം; മുഖ്യമന്ത്രിക്ക് പരാതി നൽകാൻ സൗമ്യ സരിൻ

Recent News

രുചികൂട്ടാൻ കുറുക്കുവഴി; ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾക്ക് പൂട്ടിട്ട് FSSAI

രുചികൂട്ടാൻ കുറുക്കുവഴി; ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾക്ക് പൂട്ടിട്ട് FSSAI

August 4, 2026
57
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്, മലപ്പുറത്ത് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്, മലപ്പുറത്ത് ഓറഞ്ച് അലർട്ട്

August 4, 2026
154
‘സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല’; ഗതാഗതമന്ത്രിയുടെ ആധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ

‘സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല’; ഗതാഗതമന്ത്രിയുടെ ആധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ

August 4, 2026
29
അഭിമന്യു വധക്കേസ്; നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണം, നിര്‍ദേശം നല്‍കി ഹൈക്കോടതി

അഭിമന്യു വധക്കേസ്; നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണം, നിര്‍ദേശം നല്‍കി ഹൈക്കോടതി

August 4, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025