ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ ഡോക്ടർ സൗമ്യ സരിനെതിരെസൈബർ അധിക്ഷേപം. രാഹുൽ മാങ്കൂട്ടത്തെ അനുകൂലിക്കുന്നവരാണ് അധിക്ഷേപത്തിന് പിന്നിലെന്നുംമുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ഡോക്ടർ സൗമ്യ സരിൻ പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായതിന് പിന്നാലെ താൻ നേരിടുന്ന സൈബർ ആക്രമണത്തെ കുറിച്ച് ഡോ. സൗമ്യ സരിൻ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. രാഹുലിനെതിരെ പരാതി നൽകിയ യുവതി സൗമ്യ സരിൻ ആണെന്ന തരത്തിൽ രാഹുൽ അനുകൂല ഫേസ്ബുക്ക് അക്കൗണ്ടുകളിൽ നിന്ന് ഉണ്ടായ പോസ്റ്റുകളുടെയും സരിന്റെ വാട്സാപ്പിലേക്ക് അയച്ച സഭ്യമല്ലാത്ത മെസ്സേജുകളുടെയും സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ചായിരുന്നു സൗമ്യ സരിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്.ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപംഅതിജീവിത എന്ന വാക്കിനോട് ഈ അധമർക്ക് പുച്ഛം ആയിരിക്കും..പക്ഷെ എനിക്കില്ല!അവർ അതിജീവിതകൾ എന്നതിൽ ഉപരി ” അപരാജിതകൾ ” ആണ്.നേരിട്ട അപമാനത്തിനോട് സന്ധി ചെയ്യാത്തവർ!അതുകൊണ്ട് തന്നെ ഇവർ പടച്ചുണ്ടാക്കിയ ഈ പോസ്റ്റുകൾ ഒരു അധിക്ഷേപം ആയി ഞാൻ കണക്കാക്കുന്നതും ഇല്ല…ഇതൊരു കണ്ണാടി ആണ്…ഇവർ ഇവർക്ക് നേരെ തന്നെ പിടിച്ചിരിക്കുന്ന ഒരു കണ്ണാടി!എല്ലാവരും കാണുക…ഇവർ എന്താണെന്ന്…ഇവരുടെ വൃത്തികെട്ട മുഖവും ചിന്തകളും എന്താണെന്ന്…ഒരു മാങ്കൂട്ടം മാത്രമേ അഴിക്കുള്ളിൽ ആയിട്ടുള്ളു…അവനെക്കാൾ വിഷമുള്ള പലതും ഇപ്പോഴും പുറത്തുണ്ട്!ജാഗ്രതയോട് കൂടി ഇരിക്കുക!പിന്നെ, നിങ്ങളുടെ എതിർചേരിയിൽ ഉള്ളവരുടെ ജീവിതപങ്കാളികളായ സ്ത്രീകളെ വെച്ചു ഇത്തരം ഇക്കിളി പോസ്റ്റുകൾ പടച്ചുണ്ടാക്കിയാൽ പിന്തിരിഞ്ഞോടും എന്ന് കരുതിയോ വെട്ടുക്കിളി കൂട്ടങ്ങളെ?ഇത് സൗമ്യയും സരിനും അല്ല,രണ്ടും കൂടി ചേർന്ന ‘സൗമ്യ സരിൻ’ ആണ്!ഓർമിച്ചാൽ നിങ്ങൾക്ക് കൊള്ളാം !











