ഏറെക്കാലത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഐഎസ്എൽ ഫുട്‌ബോൾ ഫെബ്രുവരിയിൽ ആരംഭിക്കാനിരിക്കുകയാണ്. എന്നാൽ പുതിയ സീസണിന് മുന്നോടിയായി നഷ്ടകണക്കുകളുടെ ആശങ്കയിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഉൾപ്പടെയുള്ള ക്ലബ്ബുകൾ. ഇത്തവണ ഐഎസ്എലിൽ കളിക്കാനിറങ്ങിയാൽ കുറഞ്ഞത് 30 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റിന്റെ കണക്കുകൂട്ടൽ.മുൻവർഷങ്ങളിലെല്ലാം തന്നെ നഷ്ടത്തിലായിരുന്ന ബ്ലാസ്റ്റേഴ്സിന് ഇക്കുറിയും കളിക്കാനിറങ്ങിയാൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നു. ഇതിനൊപ്പം സർക്കാർതന്നെ മുൻകൈയെടുത്ത് ഐഎസ്എൽ നടത്തുന്നതിനാൽ ഇത്തവണകളിക്കാതിരുന്നാൽ ടീമിനെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.കഴിഞ്ഞ സീസണിൽ വരവുകളും ചിലവുകളുമെല്ലാം കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സിന്റെ നഷ്ടം 12 കോടിയോളമായിരുന്നു.ഓരോ സീസണിലും ടീമിനെ ഇറക്കാൻ ബ്ലാസ്റ്റേഴ്സിന് ശരാശരി 50 കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ചിലവ്.ഈ സീസണിൽ കളിച്ചാൽ 30 കോടിയോളം നഷ്ടം ടീമിന് വരാൻ സാധ്യതയുണ്ടെന്നാണ് കണക്കുക്കൂട്ടലുകൾ.











