എടപ്പാള്‍ പൂക്കരത്തറയില്‍ യുവാവിനെ വെട്ടി പരിക്കേല്‍പിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍.അംശക്കച്ചേരി സ്വദേശി റംഷാദ് (23)നെയാണ് ചങ്ങരംകുളം എസ്ഐ വിനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം 19ന് വൈകിയിട്ടാണ് സംഭവം. പൂക്കരത്തറ പെട്രോള്‍ പമ്പിന് സമീപത്ത് ബൈക്കിലെത്തിയ മൂന്ന് പേരടങ്ങുന്ന സംഘം എടപ്പാള്‍ സ്വദേശിയായ ഇന്‍ത്യാസ് എന്ന യുവാവിനെ വെട്ട് കത്തി ഉപയോഗിച്ച് വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു.സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതികളില്‍ ഒരാളെ അന്ന് തന്നെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.എടപ്പാള്‍ സ്വദേശി ലുക്മാന്‍ ആണ് സംഭവ ദിവസം അറസ്റ്റിലായത്.പ്രതികളില്‍ ഒരാള്‍ ലഹരി ഉപയോഗിക്കുന്നത് ബന്ധുക്കളെ അറിയിച്ചതിലുള്ള വൈരാഗ്യത്തിലാണ് അക്രമം നടത്തിയതെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു
ഒളിവില്‍ പോയിരുന്ന പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് രണ്ടാം പ്രതി
രണ്ടാപ്രതി റംഷാദിനെ എടപ്പാള്‍ അംശക്കച്ചേരിയിലെ വീട്ടില്‍ നിന്ന് പിടികൂടിയത്.രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിനെയാണ് എസ്ഐ വിനു വിന് പരിക്കേറ്റത്.വിനുവിന്റെ വലത് കയ്യിന് പൊട്ടലുണ്ട്.പിടിയിലായ റംഷാദിന് സമാനമായ മറ്റു കേസുകള്‍ ഉണ്ടെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.എസ്ഐ വിനു,എസ് സി പി ഒമാരായ ബിജു,നിധീഷ്,സിപിഒ സഫ് വാന്‍,രജിത എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കീഴ്പെ ടുത്തിയത്.അറസ്റ്റില്‍ ആയ പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജറാക്കി









