സംസ്ഥാന സ്‌കൂൾ കലോത്സവ നഗരിയിലേക്കുളള സ്വർണ്ണ കപ്പിന് ജില്ലയിൽ സ്വീകരണം കൂറ്റനാടും ഷൊർണ്ണൂരിലും സ്വർണ്ണ കപ്പിന് സ്വീകരം നൽകി.തൃശ്ശൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവ നഗരിയിലേക്കുളള സ്വർണ്ണക്കപ്പ് വഹിച്ചുളള യാത്രക്കാണ് ജില്ലയിലെ വട്ടേനാട് സ്‌കൂളിലും ഷൊർണ്ണൂർ കെ.വി.ആർ. സ്‌കൂളിലും സ്വീകരണം ഒരുക്കിയത്.കണ്ണൂരിൽ നിന്നും വരുന്ന സ്വർണ്ണ കപ്പിന് വ്യാഴാഴ്ച ഉച്ചയോടെയാണ് വട്ടേനാട് സ്‌കൂളിൽ താളമേളകളുടെ അകമ്പടിയോളെ സ്വീകരണമൊരുക്കിയത്.സ്വീകരണ ചടങ്ങ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി,പട്ടിത്തറ പഞ്ചായത്ത് പ്രസിഡൻ് ശശിരേഖ,ജില്ലാ പഞ്ചായത്ത് അംഗം സുനിൽകുമാർ പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് സി.എ.അഞ്ജന,പ്രധാനാധ്യാപകൻ ശിവകുമാർ,മറ്റ് ജനപ്രതിനിധികൾ,അധ്യാപകർ പി.ടി.എ.ഭാരവാഹികൾ തുടങ്ങിയവരും പങ്കെടുത്തു.









