കുന്നംകുളം:പെരുമ്പിലാവിൽ നിർത്തിയിട്ട ടോറസ് ലോറിക്ക് പുറകിൽ മറ്റൊരു ടോറസ്
ലോറിയിടിച്ച് അപകടം. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇരു ടോറസ് ലോറികളുടെയും ഡ്രൈവർമാരായ പാവറട്ടി സ്വദേശി 26 വയസ്സുള്ള അനുരാഗ് ആൻ്റോ പെരുമ്പിലാവ് സ്വദേശി 45 വയസ്സുള്ള രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അപകടമുണ്ടായത്. കുറ്റിപ്പുറം ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന
ടോറസ് ലോറി പെരുമ്പിലാവിൽ പാതയോരത്ത് നിർത്തിയിട്ട ടോറസ് ലോറിക്ക് പുറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരു ടോറസ് ലോറികൾക്കും കേടുപാടുകൾ സംഭവിച്ചു.











