• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ജനനായകന് പ്രദര്‍ശനാനുമതി; വിജയ് ചിത്രത്തിൻ്റെ റിലീസ് തീയതി ഉടൻ

ckmnews by ckmnews
January 9, 2026
in Entertainment
A A
ജനനായകന് പ്രദര്‍ശനാനുമതി; വിജയ് ചിത്രത്തിൻ്റെ റിലീസ് തീയതി ഉടൻ
0
SHARES
5
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദളപതി വിജയയുടെ അവസാന ചിത്രമായ ജനനായകന് പ്രദര്‍ശനാനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. നിബന്ധനകളോടെയാണ് ഹൈക്കോടതി പ്രദര്‍ശനാനുമതി നൽകിയിരിക്കുന്നത്. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത് എന്നാണ് വിവരം. സിനിമയുടെ റിലീസ് തീയതി ഉടനെ പുറത്തുവിടും. കോടതി നടപടികൾ കേൾക്കാനായി നടൻ വിജയ്‌യും ഓൺലൈനിൽ ഹാജരായിരുന്നു. സിനിമയ്‌ക്കെതിരായി സെൻസർ ബോർഡ് എടുത്ത തീരുമാനത്തെ ഹൈക്കോടതി വിമർശിച്ചിട്ടുണ്ട്. ഇത്തരം പരാതികൾ ചട്ടവിരുദ്ധമാണെന്നും ഇതൊന്നും എന്റർടെയ്ൻ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. സെൻസർ ബോർഡ് ചെയർമാൻ ആണ് ചിത്രത്തിനെ റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത്. എന്നാൽ സെൻസർ ബോർഡ് ചെയർമാന് അതിന് അധികാരമില്ലെന്നും ഇല്ലാത്ത അധികാരമാണ് ചെയർമാൻ ഉപയോഗിച്ചതെന്ന വിമർശനവും ഹൈക്കോടതി ഉയർത്തിയിട്ടുണ്ട്. സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ച തീയതിയിൽ നിന്നും സിനിമ മാറ്റിവെച്ചത്. ജനുവരി 9 നായിരുന്നു സിനിമയുടെ ആദ്യത്തെ റിലീസ് ഡേറ്റ്. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉൾപ്പടെ ആരംഭിച്ചിരുന്നു. തുടർന്ന് ഈ ടിക്കറ്റുകൾ എല്ലാം റീഫണ്ട് ചെയ്യുകയായിരുന്നു. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകൾക്ക് അനുമതി നൽകുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സർട്ടിഫിക്കേഷൻ ആവശ്യമാണ്. ഈ കാലതാമസം ആണ് ജനനായകൻന്റെ റിലീസ് പ്രതിസന്ധിയിലാക്കിയത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.

Related Posts

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
158
യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്
Entertainment

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്

October 7, 2026
7
ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ
Entertainment

ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ

October 3, 2026
102
8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു
Entertainment

8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു

September 25, 2026
71
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
179
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
69
Next Post
കിടക്കയിൽ മൂത്രം ഒഴിച്ചതിന് അഞ്ചുവയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; പാലക്കാട് രണ്ടാനമ്മ അറസ്റ്റിൽ

കിടക്കയിൽ മൂത്രം ഒഴിച്ചതിന് അഞ്ചുവയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; പാലക്കാട് രണ്ടാനമ്മ അറസ്റ്റിൽ

Recent News

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

October 10, 2026
3
മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

October 10, 2026
3
റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

October 10, 2026
6
തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

October 10, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025