മാറഞ്ചേരി: മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി യുടെ ആഭിമുഖ്യത്തിൽ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പരിധിയിൽ നിന്നും ജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണവും വികസന പത്രികാ സമർപ്പണവും നടത്തി. മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഹാളിൽ നടന്ന പരിപാടി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റമീന ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.സമിതി വൈസ് പ്രസിഡൻ്റ് കാട്ടിൽ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.പഞ്ചായത്തിൻ്റെ വിവിധ മേഖലകളിലെ വികസന വിഷയങ്ങൾ ഉൾക്കൊള്ളിച്ച് സമഗ്ര വികസന പത്രികയുടെ സമർപ്പണം ജനറൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് സീനിയർ മെമ്പർ ടി.മാധവന് നൽകി നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ സുലൈഖാ റസാഖ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സംഗീതാ രാജൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നൂറുദ്ധീൻ പോഴത്ത്, എം.ടി. നജീബ്, ടി മാധവൻ, മുസ്തഫ പി.വി, ഷിജിൽ മുക്കാല,ആസിയ ,അഡ്വ. ആയിഷ നസ്ന എന്നിവർ മറുപടി പ്രസംഗം നിർവ്വഹിച്ചു.പ്രൊഫ. ചന്ദ്രാഹസൻ, എ. മുഹമ്മദ് മാസ്റ്റർ,ശ്രീരാമനുണ്ണി മാസ്റ്റർ, എം. ഇ. നസീർ എന്നിവർ ആശംസകൾ നേർന്നു.ഏ.ടി. അലി സ്വാഗതവും ഉണ്ണി മാനേരി നന്ദിയും പറഞ്ഞു.











