• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്നു; മണിക്കൂറുകള്‍ക്കുളളില്‍ പ്രതി ജീവനൊടുക്കി

cntv team by cntv team
January 5, 2026
in Crime, National
A A
വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്നു; മണിക്കൂറുകള്‍ക്കുളളില്‍ പ്രതി ജീവനൊടുക്കി
0
SHARES
777
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബെംഗളൂരു: വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന് യുവാവ് മണിക്കൂറുകള്‍ക്കുളളില്‍ ജീവനൊടുക്കി. കര്‍ണാടകയിൽ ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുരയിലാണ് സംഭവം. യെല്ലാപൂര്‍ സ്വദേശിയായ രഞ്ജിത ഭനസോഡെ (30) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ റഫീക്ക് ഇമാംസാബും ഉത്തര കന്നഡ സ്വദേശിയായിരുന്നു. അങ്കണവാടിയിലെ പാചകക്കാരിയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ റഫീഖ് തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ യെല്ലാപൂരില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയുളള വനപ്രദേശത്തുനിന്നാണ് റഫീഖിന്റെ മൃതദേഹം കണ്ടെത്തിയത്.രഞ്ജിതയും റഫീഖും സ്‌കൂള്‍ കാലം മുതൽ പരിചയക്കാരാണ്. 12 വര്‍ഷം മുന്‍പ് രഞ്ജിത മഹാരാഷ്ട്ര സ്വദേശിയായ സച്ചിന്‍ കട്ടേര എന്നയാളെ വിവാഹം കഴിച്ചു. ഇവര്‍ക്ക് 10 വയസുളള മകനുണ്ട്. ഇരുവരും വേര്‍പിരിഞ്ഞ ശേഷം രഞ്ജിത യെല്ലാപൂരിലെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. സ്‌കൂളില്‍ ഉച്ചക്കഞ്ഞി വയ്ക്കാന്‍ സഹായിയായി ജോലി ചെയ്തുവരികയായിരുന്ന രഞ്ജിതയോട് റഫീഖ് വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ നിരവധി തവണ സമ്മര്‍ദം ചെലുത്തിയിട്ടും രഞ്ജിതയും കുടുംബവും വിവാഹത്തിന് സമ്മതം മൂളിയില്ല. ഇതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഇരുവര്‍ക്കും നേരത്തെ അറിയാമായിരുന്നെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് സംസാരിക്കാന്‍ തുടങ്ങിയതെന്നും രഞ്ജിതയുടെ സഹോദരന്‍ വീരഭദ്ര ഭനസോഡെ പറഞ്ഞു. ‘എന്റെ സഹോദരി ഒരു സ്വയം സഹായ സംഘത്തിലെ അംഗമായിരുന്നു. റഫീഖ് അയാളുടെ സുഹൃത്ത് എടുത്ത വായ്പയ്ക്ക് ജാമ്യം നിന്നിരുന്നു. പിന്നീട് ആ സ്ത്രീ മറ്റൊരാളെ വിവാഹം കഴിച്ചു. അവര്‍ പണം തിരിച്ചടയ്ക്കാത്തതിനാല്‍ എന്റെ സഹോദരി ഇക്കാര്യം ചോദിച്ച് റഫീക്കിനെ വിളിച്ചിരുന്നു. കഴിഞ്ഞ രണ്ടുമൂന്ന് മാസമായി രഞ്ജിതയോട് വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ചു. ഹിന്ദുമതത്തിലേക്ക് മാറാന്‍ തയ്യാറാണെന്ന് വരെ പറഞ്ഞു. എനിക്ക് ഇതിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. 20 ദിവസം മുന്‍പ് നിരന്തരം ഫോണ്‍ കോളുകള്‍ വരുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് റഫീഖ് എന്നോട് സംസാരിച്ചത്. ഇനി രഞ്ജിതയെ പുറകെ നടന്ന് ഉപദ്രവിക്കരുതെന്ന് ഞാന്‍ അവനെ നേരില്‍കണ്ട് പറഞ്ഞിരുന്നു. ഇനി അവളെ വിളിക്കില്ലെന്ന് റഫീഖ് എനിക്ക് ഉറപ്പുനല്‍കിയതാണ്. പ്രശ്‌നം അവിടെ അവസാനിച്ചുവെന്നാണ് കരുതിയത്. കുടുംബത്തിലുളള മറ്റുളളവരോട് ഞാനീ വിഷയം പറഞ്ഞില്ല. ഇപ്പോള്‍ അവന്‍ എന്റെ സഹോദരിയെ കൊലപ്പെടുത്തി’: വീരഭദ്ര ഭനസോഡെ പറഞ്ഞു.രഞ്ജിതയുടെ കൊലപാതകം നഗരത്തില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ലവ് ജിഹാദ് ആരോപിച്ച് ശ്രീരാമസേന അധ്യക്ഷന്‍ പ്രമോദ് മുത്തലിക് രംഗത്തുവരികയും ഞായറാഴ്ച്ച യെല്ലാപൂരില്‍ ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പൊലീസ് സുരക്ഷ ശക്തമാക്കി. അതിനിടെയാണ് റഫീഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Posts

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന ശേഷം പിതാവ് വിഷം കഴിച്ചു
Crime

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന ശേഷം പിതാവ് വിഷം കഴിച്ചു

September 9, 2026
614
‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ
National

‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ

September 9, 2026
25
മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ
Crime

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

September 9, 2026
203
മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, വീണത് മകളുടെ ദേഹത്ത്; ഒളിവിൽ പോയ പ്രതിയെ പിടികൂടി
Crime

മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, വീണത് മകളുടെ ദേഹത്ത്; ഒളിവിൽ പോയ പ്രതിയെ പിടികൂടി

September 9, 2026
309
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ
Crime

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

September 8, 2026
198
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
494
Next Post
തെരഞ്ഞെടുപ്പിൽ വിസ്മയമുണ്ടാകും, 100ലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തും: വി ഡി സതീശൻ

തെരഞ്ഞെടുപ്പിൽ വിസ്മയമുണ്ടാകും, 100ലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തും: വി ഡി സതീശൻ

Recent News

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

September 12, 2026
3
പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; തിയറ്ററിനെതിരെ കേസെടുത്തു

പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; തിയറ്ററിനെതിരെ കേസെടുത്തു

September 12, 2026
2
ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം

ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം

September 12, 2026
2
സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്

സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്

September 12, 2026
247
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025