• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ആകാശത്ത് ഇന്ന് വിസ്മയരാവ്; ‘വുൾഫ് സൂപ്പർ മൂൺ’ എത്താൻ ഇനി മണിക്കൂറുകൾ മാത്രം 

cntv team by cntv team
January 3, 2026
in National
A A
ആകാശത്ത് ഇന്ന് വിസ്മയരാവ്; ‘വുൾഫ് സൂപ്പർ മൂൺ’ എത്താൻ ഇനി മണിക്കൂറുകൾ മാത്രം 
0
SHARES
538
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുതുവർഷപ്പിറവിക്ക് പിന്നാലെ മാനത്ത് അത്ഭുതക്കാഴ്ചകളൊരുക്കി 2026ലെ ആദ്യ സൂപ്പർ മൂൺ എത്തുന്നു. ഇന്ന് രാത്രിയാണ് ‘വുൾഫ് സൂപ്പർ മൂൺ’ പൂർണ്ണരൂപത്തിൽ ദൃശ്യമാകുക. പുലർച്ചെ പതിവിലും കവിഞ്ഞ വലുപ്പത്തിലും തിളക്കത്തിലും ഇന്ന് ചന്ദ്രനെ ആകാശത്ത് കണ്ടുതുടങ്ങിയിരുന്നു.ഭൂമിയെ വലംവയ്ക്കുന്ന ചന്ദ്രൻ, ഭ്രമണപഥത്തിൽ ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന പ്രതിഭാസത്തെയാണ് സൂപ്പർ മൂൺ എന്ന് വിളിക്കുന്നത്. ഇന്ന് ചന്ദ്രൻ ഭൂമിയിൽ നിന്നും ഏകദേശം 3,62,000 കിലോമീറ്റർ മാത്രം അകലെയായിരിക്കും. സാധാരണ പൗർണ്ണമികളേക്കാൾ 14ശതമാനം വരെ വലുപ്പത്തിലും 30ശതമാനത്തോളം കൂടുതൽ തിളക്കത്തിലും ഇന്ന് ചന്ദ്രനെ കാണാം.ശൈത്യകാലത്തെ തണുത്ത രാത്രികളിൽ ചെന്നായ്ക്കൾ കൂട്ടമായി ഓരിയിടുന്ന സമയത്തെ പൗർണ്ണമിയായതിനാലാണ് പുരാതന ഗോത്രവർഗ്ഗക്കാർ ഈ പ്രതിഭാസത്തെ ‘വുൾഫ് മൂൺ’ എന്ന് വിളിച്ചുപോരുന്നത്.മറ്റൊരു അപൂർവ്വത കൂടി ഇന്ന് രാത്രി സംഭവിക്കുന്നുണ്ട്. ഭൂമി സൂര്യന് ഏറ്റവും അരികിലെത്തുന്ന പെരിഹെലിയോൺ എന്ന പ്രതിഭാസവുമുണ്ടാകും. ഇന്ത്യൻ സമയം രാത്രി 10.45ഓടെയാണ് ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തുക. സൂര്യപ്രകാശം കൂടുതൽ ശക്തമായി ചന്ദ്രനിൽ പതിക്കുന്നതിനാൽ, ഈ വർഷത്തെ ഏറ്റവും തിളക്കമേറിയ പൂർണ്ണചന്ദ്രനാകും വുൾഫ് മൂൺ. സെക്കൻഡിൽ 30.27 കിലോമീറ്റർ എന്ന റെക്കാഡ് വേഗതയിലായിരിക്കും ഈ സമയം ഭൂമിയുടെ സഞ്ചാരം.ഇന്ത്യയിലുടനീളം ഈ ദൃശ്യവിസ്മയം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും. ഇന്ന് വൈകുന്നേരം 5:45 മുതൽ സൂപ്പർ മൂൺ ദൃശ്യമായിത്തുടങ്ങും. ചന്ദ്രന് തൊട്ടടുത്തായി അതിശക്തമായി തിളങ്ങുന്ന വ്യാഴത്തെയും ഇന്ന് ദർശിക്കാനാകുമെന്ന് വാന നിരീക്ഷകർ പറയുന്നു. ഈ വർഷം ആകെ മൂന്ന് സൂപ്പർ മൂണുകളാണ് ആകാശത്ത് തെളിയുക. ടെലിസ്‌കോപ്പോ ബൈനോക്കുലറോ ഉണ്ടെങ്കിൽ ചന്ദ്രനിലെ ഗർത്തങ്ങൾ അടക്കമുള്ള കാഴ്ചകൾ കൂടുതൽ വ്യക്തമായി ആസ്വദിക്കാം.

Related Posts

ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍
Crime

ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍

September 18, 2026
51
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
15
15 വയസിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റം: മുതിർന്നവരുടെ അപേക്ഷാഫീസിലും വർദ്ധനവ്
National

15 വയസിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റം: മുതിർന്നവരുടെ അപേക്ഷാഫീസിലും വർദ്ധനവ്

September 18, 2026
214
അധ്യാപകർക്ക് പ്രൈമറി ടീച്ചർ എജുക്കേഷൻ ബ്രിഡ്ജ് കോഴ്‌സുമായി കേന്ദ്രം
National

അധ്യാപകർക്ക് പ്രൈമറി ടീച്ചർ എജുക്കേഷൻ ബ്രിഡ്ജ് കോഴ്‌സുമായി കേന്ദ്രം

September 18, 2026
44
ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം
National

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം

September 17, 2026
74
ജനന-മരണ രജിസ്‌ട്രേഷൻ ഇനി എളുപ്പമല്ല; ഒക്‌ടോബർ ഒന്നുമുതൽ കർശന നിയമം
Kerala

ജനന-മരണ രജിസ്‌ട്രേഷൻ ഇനി എളുപ്പമല്ല; ഒക്‌ടോബർ ഒന്നുമുതൽ കർശന നിയമം

September 17, 2026
356
Next Post
വിവാഹിതയെന്നറിഞ്ഞിട്ടും ബന്ധം, അസാന്നിധ്യം അവസരമാക്കി- രാഹുലിനെതിരേ പരാതിനൽകി അതിജീവിതയുടെ ഭർത്താവ്

വിവാഹിതയെന്നറിഞ്ഞിട്ടും ബന്ധം, അസാന്നിധ്യം അവസരമാക്കി- രാഹുലിനെതിരേ പരാതിനൽകി അതിജീവിതയുടെ ഭർത്താവ്

Recent News

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
1
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
66
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
17
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025