എടപ്പാൾ :എടപ്പാൾ ഗ്രാമപഞ്ചായത്തിൽ നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ യു.ഡി. എഫിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥി കെ.പി സിന്ധു പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.ആദ്യം നടന്ന തിരഞെടുപ്പിൽ എൽ.ഡി.എഫിലെ കെ.വിജയനും ബിജെപിയിലെ പ്രേമൻ കുട്ടത്തും മത്സരരംഗത്ത് ഉണ്ടായിരുന്നു. കെ.പി സിന്ധുവിന് വെൽഫയർ പാർട്ടി പ്രതിനിധി മുനീറ നാസറിൻ്റെ വോട്ട് ഉൾപ്പടെ ഒൻപത് വോട്ട് ലഭിച്ചപ്പോൾ കെ.വിജയന് ഏഴും പ്രേമൻ കുട്ടത്തിന് അഞ്ചും വോട്ട് ലഭിച്ചു.തുടർന്ന് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ ബി.ജെ.പി വിട്ട് നിന്നതോടെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി പ്രസിഡൻ്റായി.










