• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഇന്ത്യൻ സൈനികർക്ക് ഇനി ഇൻസ്റ്റാഗ്രാം ഉപയോഗിക്കാം; പക്ഷേ ലൈക്കും കമന്റും പാടില്ല

cntv team by cntv team
December 26, 2025
in National
A A
ഇന്ത്യൻ സൈനികർക്ക് ഇനി ഇൻസ്റ്റാഗ്രാം ഉപയോഗിക്കാം; പക്ഷേ ലൈക്കും കമന്റും പാടില്ല
0
SHARES
35
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: സോഷ്യൽ മീഡിയ നയത്തിൽ സുപ്രധാനമായ ഭേദഗതികൾ വരുത്തി ഇന്ത്യൻ സൈന്യം. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സൈനികർക്ക് ഇൻസ്റ്റാഗ്രാം ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും കാണാനും നിരീക്ഷിക്കാനുമുള്ള ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.ഈ പുതിയ നീക്കത്തെ പാസീവ് പാർട്ടിസിപ്പേഷൻ എന്നാണ് സേന വിശേഷിപ്പിക്കുന്നത്. സൈനികർക്ക് ഇൻസ്റ്റാഗ്രാമിലെ പോസ്റ്റുകൾ കാണാമെന്നല്ലാതെ ലൈക്ക് ചെയ്യാനോ, കമന്റ് ചെയ്യാനോ, ഷെയർ ചെയ്യാനോ സന്ദേശങ്ങൾ അയക്കാനോ അനുമതിയില്ല. സൈനികർക്കിടയിൽ വിവരസാങ്കേതിക അവബോധം വളർത്തുന്നതിനാണ് ഈ ഇളവ് നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കാൻ സൈനികർക്ക് കഴിയും.ഡയറക്ടറേറ്റ് ജനറൽ ഓഫ് മിലിട്ടറി ഇന്റലിജൻസ് വഴി പുറപ്പെടുവിച്ച ഈ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വന്നു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാ സൈനിക യൂണിറ്റുകൾക്കും വകുപ്പുകൾക്കും അയച്ചിട്ടുണ്ട്.വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായി വ്യത്യസ്തമായ മാർഗ്ഗനിർദ്ദേശങ്ങളാണ് സേന പുറപ്പെടുവിച്ചിരിക്കുന്നത്. വാട്ട്‌സ്ആപ്പിലും സ്കൈപ്പിലും പൊതുവായ വിവരങ്ങൾ കൈമാറാൻ അനുമതിയുണ്ട്. ടെലഗ്രാം, സിഗ്നൽ മാധ്യമങ്ങളിൽ പരിചിതരായ ആളുകളുമായി മാത്രം ആശയവിനിമയം നടത്താം. സന്ദേശം സ്വീകരിക്കുന്ന ആളെ കൃത്യമായി തിരിച്ചറിയേണ്ട ഉത്തരവാദിത്വം സൈനികനാണ്. യൂട്യൂബ്, എക്സ്, ക്വോറ എന്നിവയിലൂടെ വിവരങ്ങൾ ശേഖരിക്കാൻ അനുമതിയുണ്ട്. എന്നാൽ സ്വന്തം നിലയിൽ ഉള്ളടക്കങ്ങളോ സന്ദേശങ്ങളോ അപ്‌ലോഡ് ചെയ്യാൻ പാടില്ല. ലിങ്ക്ഡ്ഇന്നിൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ബയോഡാറ്റ അപ്‌ലോഡ് ചെയ്യാൻ മാത്രമേ അനുവാദമുള്ളൂ.സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് വിപിഎൻ, ടോറന്റ് വെബ്‌സൈറ്റുകൾ, ക്രാക്ക്ഡ് സോഫ്റ്റ്‌വെയറുകൾ, അജ്ഞാത വെബ് പ്രോക്സികൾ എന്നിവ ഉപയോഗിക്കുന്നതിനെതിരെ സേന ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2019-ൽ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അംഗമാകുന്നതിൽ നിന്ന് സൈനികരെ വിലക്കിയിരുന്നു. പിന്നീട് 2020-ൽ സുരക്ഷാ കാരണങ്ങളാൽ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉൾപ്പെടെ 89 മൊബൈൽ ആപ്പുകൾ നീക്കം ചെയ്യാനും ഉത്തരവിട്ടിരുന്നു.

Related Posts

ആശ്വാസം ഇന്നുമുതൽ: ട്രെയിനിലെ അധിക ലഗേജുകൾക്ക് ഓൺലൈൻ ബുക്കിംഗ്, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
National

ആശ്വാസം ഇന്നുമുതൽ: ട്രെയിനിലെ അധിക ലഗേജുകൾക്ക് ഓൺലൈൻ ബുക്കിംഗ്, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

July 31, 2026
40
ഐഷി ഘോഷിന് ആശ്വാസം; ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി പട്യാല ഹൗസ് കോടതി
National

ഐഷി ഘോഷിന് ആശ്വാസം; ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി പട്യാല ഹൗസ് കോടതി

July 30, 2026
36
സർക്കാർ വഞ്ചിച്ചു,​ വാഗ്ദാനങ്ങൾ ഇതുവരെ പാലിച്ചില്ല: സിജെപി വീണ്ടും സമരമുഖത്തേക്ക്, അഭിജീത് ദിപ്കെ ഡൽഹിയിലെത്തും
National

സർക്കാർ വഞ്ചിച്ചു,​ വാഗ്ദാനങ്ങൾ ഇതുവരെ പാലിച്ചില്ല: സിജെപി വീണ്ടും സമരമുഖത്തേക്ക്, അഭിജീത് ദിപ്കെ ഡൽഹിയിലെത്തും

July 30, 2026
83
അമിത് ഷായെ പുറത്താക്കണം, വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കുമെന്നത് പ്രതിപക്ഷത്തിന്റെ ഉറപ്പ്: രാഹുൽ ഗാന്ധി
National

അമിത് ഷായെ പുറത്താക്കണം, വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കുമെന്നത് പ്രതിപക്ഷത്തിന്റെ ഉറപ്പ്: രാഹുൽ ഗാന്ധി

July 29, 2026
127
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി
National

വാറണ്ടിന് സ്റ്റേ: അടുത്ത ഹിയറിംഗ് വരെ ഐഷി ഘോഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

July 29, 2026
76
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ പാസായി
National

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ പാസായി

July 29, 2026
65
Next Post
സ്വര്‍ണവില രണ്ടും കല്‍പ്പിച്ച് മുന്നോട്ട്; വിലയില്‍ ഇന്നും വന്‍ വർധനവ്

സ്വര്‍ണവില രണ്ടും കല്‍പ്പിച്ച് മുന്നോട്ട്; വിലയില്‍ ഇന്നും വന്‍ വർധനവ്

Recent News

ആശ്വാസം ഇന്നുമുതൽ: ട്രെയിനിലെ അധിക ലഗേജുകൾക്ക് ഓൺലൈൻ ബുക്കിംഗ്, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ആശ്വാസം ഇന്നുമുതൽ: ട്രെയിനിലെ അധിക ലഗേജുകൾക്ക് ഓൺലൈൻ ബുക്കിംഗ്, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

July 31, 2026
40
സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു

സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു

July 31, 2026
39
പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു

പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു

July 31, 2026
109
മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

July 31, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025