സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധനവ്. വില ലക്ഷം കടന്നും അതിവേഗം മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ക്രിസ്മസ് ദിനത്തിലെ വര്‍ധനവിന് പിന്നാലെ ഇന്നും വില വര്‍ധിച്ച് നില്‍ക്കുന്നത് സ്വർണാഭരണ പ്രേമികള്‍ക്ക് നല്‍കുന്ന ആശങ്ക ചില്ലറല്ല. എന്നാല്‍ നേരെ മറുവശത്ത് സ്വർണത്തില്‍ നിക്ഷേപിച്ചവർക്കാകട്ടെ ആശ്വസിക്കാന്‍ ഏറെയുണ്ട് താനും. 560 രൂപയാണ് പവന്‍ വിലയില്‍ ഇന്നുണ്ടായിരിക്കുന്ന വർധനവ്.560 രൂപ വർധിച്ചതോടെ കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില്‍പ്പന വില ഒരു പവന് 102680 രൂപയാണ്. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 12835 രൂപയിലെത്തി. ഈ നിരക്കില്‍ ഒരുപവന്‍ 22 കാരറ്റിന്‍റെ മാല വാങ്ങണമെങ്കില്‍ 5 ശതമാനം പണിക്കൂലിയും ജിഎസ്ടിയും സഹിതം 110000 രൂപയെങ്കിലും നല്‍കേണ്ടി വരും. 18 കാരറ്റ് സ്വര്‍ണത്തിലേക്ക് എത്തിയാല്‍ പവന് 85,040 രൂപയാണ് ഇന്നത്തെ വില. 480 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചിരിക്കുന്നത്. ഗ്രാം വില – 10630 രൂപ. സ്വര്‍ണത്തിന്റെ മറ്റ് കാരറ്റുകള്‍ക്കും സമാനമായ വിലക്കയറ്റമുണ്ട്. കുറച്ച് ദിവസങ്ങളായി രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. സ്വര്‍ണവിലയില്‍ ഇനിയും ചാഞ്ചാട്ടം ഉണ്ടാകുമെങ്കിലും വലിയ തോതില്‍ വില കുറയാന്‍ സാധ്യതയില്ല എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.










