ചങ്ങരംകുളത്തിന്റെ വികസന, സാമൂഹ്യ, സാംസ്കാരിക,വിദ്യാഭ്യാസ, ജീവ കാരുണ്യ, കലാ കായിക മേഖലകളിൽ ഊന്നൽ നൽകി പ്രവർത്തിക്കാൻ രൂപീകൃതമായ ചങ്ങരംകുളം ഓപ്പൺ ഫോറത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ നിർവഹിച്ചു.ചെയർമാൻ പി എം കെ കാഞ്ഞിയൂർ അധ്യക്ഷത വഹിച്ചു,ഷാനവാസ് വട്ടത്തൂർ, എ വി അഹമ്മദ്, ഉണ്ണി തലാപ്പിൽ, ഫവാസ് കിഴിക്കര സംബന്ധിച്ചു. ഓപ്പൺ ഫോറം ഭാരവാഹികൾ പി എം കെ കാഞ്ഞിയൂർ (ചെയർമാൻ),ഷാനവാസ് വട്ടത്തൂർ (സെക്രട്ടറി), എ വി അഹമ്മദ്, സുബൈർ ചിറവല്ലൂർ (വൈസ് ചെയർമാൻ), സാദിഖ് നെച്ചിക്കൽ, ടി വി അഹമ്മദുണ്ണി (സെക്രട്ടെറിമാർ),അഷ്റഫ് കക്കിടിക്കൽ (ട്രെഷറർ)