• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പോലീസിനെ കുഴപ്പിച്ച ട്വിസ്റ്റുകള്‍’സിനിമാ കഥയെ വെല്ലുന്ന കൊലപാതകം.കൊന്നു കുഴിച്ചിട്ട ശേഷം തെങ്ങിന്‍ തൈ നട്ടു’ചുരുളഴിഞ്ഞത് രണ്ടാഴ്ച നീണ്ട ദുരൂഹത

ckmnews by ckmnews
November 19, 2024
in UPDATES
A A
പോലീസിനെ കുഴപ്പിച്ച ട്വിസ്റ്റുകള്‍’സിനിമാ കഥയെ വെല്ലുന്ന കൊലപാതകം.കൊന്നു കുഴിച്ചിട്ട ശേഷം തെങ്ങിന്‍ തൈ നട്ടു’ചുരുളഴിഞ്ഞത് രണ്ടാഴ്ച നീണ്ട ദുരൂഹത
0
SHARES
1.3k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അമ്പലപ്പുഴ കരൂരിൽ കൊല്ലപ്പെട്ട കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയതോടെ ചുരുളഴിഞ്ഞത് രണ്ടാഴ്ച നീണ്ട ദുരൂഹത. നവംബർ നാലിനാണ് വിജയലക്ഷ്മി അമ്പലപ്പുഴയിൽ എത്തിയത്. ആറാം തീയതി മുതൽ വിജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുക്കൾ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇതിനിടെ എറണാകുളം ഡിപ്പോയിലെ കെഎസ്ആർടിസി ബസിൽനിന്ന് ലഭിച്ച ഫോണാണ് വിജയലക്ഷ്മിയുടെ തിരോധാനത്തിന്റെ ചുരുളഴിച്ചത്

ഫോൺ ലഭിച്ച കണ്ടക്ടർ അതു പൊലീസിനു കൈമാറി. ജയചന്ദ്രനും വിജയലക്ഷ്മിയും തമ്മിൽ അയച്ച സന്ദേശങ്ങൾ അതിൽനിന്നു പൊലീസിനു കിട്ടി. ഇതോടെ, വിജയലക്ഷ്മി അവസാനമായി സംസാരിച്ചത് ജയചന്ദ്രനുമായാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. ഇതിനിടെ ജയചന്ദ്രനെ തേടി പൊലീസ് അമ്പലപ്പുഴയിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. മീ‍ൻ പിടിക്കാൻ ഈ സമയം ജയചന്ദ്രൻ കടലിൽ പോയിരുന്നു. കടലിൽ പോയാൽ ഒരാഴ്ചയോളം കഴിഞ്ഞേ ജയചന്ദ്രൻ തിരിച്ചെത്തൂ എന്നാണ് ഭാര്യ സുനിമോൾ പറഞ്ഞത്. എന്നാൽ നിർണായകമായ ചില വിവരങ്ങൾ സുനിമോളിൽനിന്ന് ഇതിനിടെ പൊലീസിനു ലഭിച്ചിരുന്നു.

‌വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മിലുള്ള ബന്ധം സുനിമോൾക്കറിയാമെന്നു പൊലീസ് മനസ്സിലാക്കി. മത്സ്യവിൽപന നടത്തുന്ന വിജയലക്ഷ്മിയെ ജയചന്ദ്രൻ കരുനാഗപ്പള്ളിയിൽ വച്ചാണ് പരിചയപ്പെട്ടത്. അതു പിന്നീട് സൗഹൃദമായി. ഇതു മനസ്സിലാക്കിയ സുനിമോൾ വിജയലക്ഷ്മിയെ കാണാൻ കരുനാഗപ്പള്ളിയിലെത്തി. തന്നെ ജയചന്ദ്രൻ സ്നേഹിക്കുന്നുവെന്നും ഓച്ചിറ ക്ഷേത്രത്തിൽ വച്ച് സ്ഥിരമായി കണ്ടിരുന്നുവെന്നും പണം നൽകിയിരുന്നുവെന്നും വിജയലക്ഷ്മി സുനിമോളോട് പറഞ്ഞിരുന്നു.

വീട്ടുജോലി നോക്കിയിരുന്ന സുനിമോളും വിദ്യാർഥിയായ മകനും വീട്ടിൽ ഇല്ലാത്ത ദിവസമാണ് വിജയലക്ഷ്മിയോട് അമ്പലപ്പുഴയിൽ എത്താൻ ജയചന്ദ്രൻ ആവശ്യപ്പെട്ടത്. തുടർന്ന് ഇരുവരും അമ്പലപ്പുഴ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം കരൂരിലെ വീട്ടിലെത്തി. ഇവിടെ വച്ച് വെട്ടുകത്തി കൊണ്ടു തലയ്ക്കടിച്ച് വിജയലക്ഷ്മിയെ ജയചന്ദ്രൻ കൊലപ്പെടുത്തുകയായിരുന്നു. വിജയലക്ഷ്മിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്നും അതിനെപ്പറ്റി ജയചന്ദ്രനുമായി തർക്കമുണ്ടായിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തിയും വിജയലക്ഷ്മിയുടെ സ്വർണാഭരണങ്ങളും ജയചന്ദ്രന്റെ വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തി

മൃതദേഹം വീടിനു പിന്നിലെ ഒഴിഞ്ഞ പറമ്പിൽ കുഴിച്ചിടുകയായിരുന്നു. വീട്ടിൽ നിന്ന് 5 മീറ്റർ അകലെയാണ് മൃതദേഹം കുഴിച്ചിട്ടത്. അതേസമയം ജനസാന്ദ്രതയേറിയ പ്രദേശത്ത് ആരും കാണാതെ ജയചന്ദ്രൻ മൃതേദേഹം എങ്ങനെ കുഴിച്ചിട്ടു എന്നതും പൊലീസ് പരിശോധിക്കുകയാണ്. കുഴിയെടുക്കുന്ന സമയത്തോ മൃതദേഹം മറവു ചെയ്യുന്ന സമയത്തോ ആരും കണ്ടില്ലെന്നതും പൊലീസിനെ അദ്ഭുതപ്പെടുത്തുന്നുണ്ട്.

മൃതദേഹം കുഴിച്ചിട്ട് അവിടെ മൂന്നു തെങ്ങിൻ തൈകൾ വച്ച ശേഷമാണ് ജയചന്ദ്രൻ കരുനാഗപ്പള്ളിയിലേക്ക് മടങ്ങിയത്. ഇതിനിടെ വിജയലക്ഷ്മിയുടെ ഫോൺ എറണാകുളത്തേക്കുള്ള കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ചു. തുടർന്ന് പതിവു പോലെ മീൻ പിടിക്കാനായി ബോട്ടിൽ കടലിലേക്കു പോയി. തിരിച്ചെത്തിയപ്പോൾ കരുനാഗപ്പള്ളിയിൽ വച്ചാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്

ചോദ്യം ചെയ്യലിൽ, താൻ ദൃശ്യം സിനിമ കണ്ടിരുന്നുവെന്നും ജയചന്ദ്രൻ പൊലീസിനോട് പറഞ്ഞിരുന്നു. ഒന്നര വർഷം മുൻപാണ് ജയചന്ദ്രൻ കരൂരിലെ വീട്ടിലേക്ക് താമസം മാറിയത്. ഇവിടെ ജയചന്ദ്രൻ നാട്ടുകാരുമായി അധികം സംസാരിച്ചിരുന്നില്ലെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മൃതദേഹം പുറത്തെടുത്ത് ആലപ്പുഴ മെഡിക്കൽ കോളജിലേക്കുമാറ്റി‍

Related Posts

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു
UPDATES

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
2
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി
UPDATES

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
UPDATES

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു
UPDATES

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ഭീഷണിയും അസഭ്യവർഷവും, മാസങ്ങളായി ചങ്ങരംകുളം പോലീസിന് തലവേദനയായ പ്രതി മൈസൂരിൽ നിന്ന് പിടിയിൽ
UPDATES

പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ഭീഷണിയും അസഭ്യവർഷവും, മാസങ്ങളായി ചങ്ങരംകുളം പോലീസിന് തലവേദനയായ പ്രതി മൈസൂരിൽ നിന്ന് പിടിയിൽ

September 27, 2026
2
ബസിനോടുള്ള പ്രണയം കണ്ടക്ടർ സീറ്റിലെത്തിച്ചു’താരമായി 19-കാരി അഗ്നിദ
UPDATES

ബസിനോടുള്ള പ്രണയം കണ്ടക്ടർ സീറ്റിലെത്തിച്ചു’താരമായി 19-കാരി അഗ്നിദ

September 27, 2026
0
Next Post
ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് അജ്ഞാത മൃതദേഹം’അഴുകിയ നിലയില്‍

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് അജ്ഞാത മൃതദേഹം'അഴുകിയ നിലയില്‍

Recent News

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
2
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025