• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ അഞ്ചു കോടി രൂപയുമായി പിടിയിൽ; വിരാറിലെ ഹോട്ടലിൽ നാടകീയ രംഗങ്ങൾ

ckmnews by ckmnews
November 19, 2024
in UPDATES
A A
ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ അഞ്ചു കോടി രൂപയുമായി പിടിയിൽ; വിരാറിലെ ഹോട്ടലിൽ നാടകീയ രംഗങ്ങൾ
0
SHARES
404
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ കുരുക്കിൽ. അഞ്ചു കോടി രൂപയുമായി വിനോദ് താവ്ഡെയെ പിടികൂടി. ബഹുജൻ വികാസ് അഖാഡി പ്രവർത്തകരാണ് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയെ പണവുമായി കയ്യോടെ പിടികൂടിയത്. വീരാറിലെ ഹോട്ടലിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ബഹുജൻ വികാസ് അഖാഡി, ബിജെപി പ്രവർത്തകർ ഹോട്ടലിൽ ഏറ്റുമുട്ടി.പണം നൽകാനുള്ളവരുടെ പേര് അടങ്ങുന്ന ഡയറിയും കണ്ടെത്തിയെന്ന് ആരോപണം. രണ്ടു ഡയറികൾ കണ്ടെടുത്തതായി ബിവിഎ നേതാവ് ഹിതേന്ദ്ര താക്കൂർ പറ‍ഞ്ഞു. 15 കോടി രൂപയാണ് വിതരണം ചെയ്യാൻ പദ്ധതിയിട്ടതെന്നും ഇതിനെക്കുറിച്ച് ഡയറിയിൽ പറയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിവരം ലഭിച്ചതിന് പിന്നാലെയാണ് ബിവിഎ പ്രവർത്തകർ ഹോട്ടലിൽ എത്തിയത്. തുടർന്ന് വിനോദ് താവ്‌ഡെയെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബാഗിൽ നിന്ന് വലിയ തോതിൽ പണമെടുത്ത് ഉയർത്തിക്കാണിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും. പൊലീസ് എത്തി വിനോദ് താവ്‌ഡെയെ സ്ഥലത്ത് നിന്ന് മാറ്റി.തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യേണ്ട ജോലികൾ താക്കൂർമാർ ചെയ്യുകയാണെന്ന് സഞ്ജയ് റാവത്ത് വിമർ‌ശിച്ചു. അതേസമയം ആരോപണം ബിജെപി നിഷേധിച്ചു. തെരഞ്ഞെടുപ്പിലെ തോൽവി മുന്നിൽക്കണ്ട് ബിവിഎ നടത്തുന്ന വ്യാജ പ്രചാരണമെന്ന് ബിജെപി നേതാവ് പ്രവീൺ ധരേക്കർ പ്രതികരിച്ചു. സംഭവം ആളി കത്തിക്കാനാണ് പ്രതിപക്ഷ നീക്കം.

Related Posts

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു
UPDATES

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
1
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി
UPDATES

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
UPDATES

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു
UPDATES

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ഭീഷണിയും അസഭ്യവർഷവും, മാസങ്ങളായി ചങ്ങരംകുളം പോലീസിന് തലവേദനയായ പ്രതി മൈസൂരിൽ നിന്ന് പിടിയിൽ
UPDATES

പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ഭീഷണിയും അസഭ്യവർഷവും, മാസങ്ങളായി ചങ്ങരംകുളം പോലീസിന് തലവേദനയായ പ്രതി മൈസൂരിൽ നിന്ന് പിടിയിൽ

September 27, 2026
2
ബസിനോടുള്ള പ്രണയം കണ്ടക്ടർ സീറ്റിലെത്തിച്ചു’താരമായി 19-കാരി അഗ്നിദ
UPDATES

ബസിനോടുള്ള പ്രണയം കണ്ടക്ടർ സീറ്റിലെത്തിച്ചു’താരമായി 19-കാരി അഗ്നിദ

September 27, 2026
0
Next Post
ചങ്ങരംകുളം ഓപ്പൺ ഫോറം:ലോഗോ പ്രകാശനം ചെയ്തു

ചങ്ങരംകുളം ഓപ്പൺ ഫോറം:ലോഗോ പ്രകാശനം ചെയ്തു

Recent News

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
1
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025