ചങ്ങരംകുളം:എഎൽ.പി.എസ് ചിയ്യാനൂരിൽ വിവിധ പരിപാടികളോടെ അന്താരാഷ്ട്ര അറബിക് ദിനാചരണം നടത്തി. സ്കൂൾ മാനേജർ സി എസ് മോഹൻദാസ് ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക, പി. ശോഭന സ്വാഗതം പറഞ്ഞു.പിടിഎ വൈസ് പ്രസിഡന്റ് മുഹ്സിന അധ്യക്ഷയായിരുന്നു.വിനു ചിയ്യാനൂർ,സി എസ് മിനി,ഹസീന,സുജിത പി എന്നിവർ സംസാരിച്ചു.കുട്ടികളുടെ കലാപരിപാടിയും പതിപ്പ് പ്രകാശനവും നടന്നു,കുട്ടികൾക്കുള്ള ഉപഹാരങ്ങൾ നൽകി.പി എ. സക്കീന നന്ദിയും പറഞ്ഞു







