• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

എസ്‌ഐആറില്‍ തെറ്റിദ്ധാരണ വേണ്ട; ഇപ്പോള്‍ പ്രസിദ്ധീകരിച്ചത് കരട് വോട്ടര്‍ പട്ടികയല്ല; ഇത് എഎസ്ഡി ലിസ്റ്റ്

cntv team by cntv team
December 18, 2025
in Kerala
A A
എസ്‌ഐആറില്‍ തെറ്റിദ്ധാരണ വേണ്ട; ഇപ്പോള്‍ പ്രസിദ്ധീകരിച്ചത് കരട് വോട്ടര്‍ പട്ടികയല്ല; ഇത് എഎസ്ഡി ലിസ്റ്റ്
0
SHARES
465
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച എഎസ്ഡി ലിസ്റ്റ് കരട് വോട്ടര്‍ പട്ടികയായി തെറ്റിദ്ധരിക്കേണ്ടതില്ല. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് എസ്‌ഐആര്‍ പട്ടികയില്‍ നിന്ന് പുറത്തുപോകുന്നവരുടെ എഎസ്ഡി ലിസ്റ്റാണ്. എഎസ്ഡി എന്നാല്‍ ആബ്‌സെന്റീ, ഷിഫ്റ്റഡ് ഓര്‍ ഡെഡ് ലിസ്റ്റ് എന്നാണ് അര്‍ഥം. എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തവരോ മരിച്ചവരോ മറ്റിടങ്ങളിലേക്ക് മാറിയവരോ ആണ് പട്ടികയില്‍ നിന്ന് പുറത്തുപോകുക. തെറ്റായ കാരണത്താല്‍ നിങ്ങള്‍ പുറത്താക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഇത് യഥാസമയം ബിഎല്‍ഒമാരേയോ പാര്‍ട്ടി പ്രതിനിധികളായ ബിഎല്‍ഒമാരേയോ അറിയിക്കണം. https://www.ceo.kerala.gov.in/asd-list എന്ന ലിങ്കില്‍ കയറി നിങ്ങള്‍ക്ക് ഈ ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ലിങ്കില്‍ പ്രവേശിച്ച ശേഷം ജില്ല, നിയമസഭാ മണ്ഡലം, പാര്‍ട്ട് (ബൂത്ത് നമ്പര്‍) എന്നിവ തിരഞ്ഞെടുക്കുക. ഡൗണ്‍ലോഡ് എഎസ്ഡി എന്ന ബട്ടണ്‍ ക്ലിക് ചെയ്യുക. ഡൗണ്‍ലോഡ് ചെയ്ത പട്ടികയില്‍നിന്ന് വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ കണ്ടെത്താം. ക്രമനമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, പേര്, ബന്ധുവിന്റെ പേര്, പുറത്താക്കാനുള്ള കാരണം എന്നിവയാണു പട്ടികയിലുള്ളത്. മരിച്ചവര്‍, സ്ഥിരമായി സ്ഥലം മാറിപ്പോയവര്‍, കണ്ടെത്താന്‍ കഴിയാത്തവര്‍, രണ്ടോ അതില്‍ക്കൂടുതല്‍ തവണയോ പട്ടികയില്‍ പേരുള്ളവര്‍, ഫോം വാങ്ങുകയോ തിരിച്ചു നല്‍കുകയോ ചെയ്യാത്തവര്‍ എന്നിങ്ങനെ പുറത്താക്കപ്പെടാനുള്ള കാരണങ്ങളും രേഖപ്പെടുത്തിയിരിക്കും.അതേസമയം മതിയായ കാരണങ്ങളില്ലാതെ പുറത്താക്കല്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇന്നു തന്നെ ബൂത്ത് ലവല്‍ ഓഫിസറെ ബന്ധപ്പെട്ട് എസ്‌ഐആര്‍ ഫോം പൂരിപ്പിച്ചു നല്‍കണം. ഫോം പൂരിപ്പിച്ചു നല്‍കി തെറ്റു തിരുത്താന്‍ ഇന്നു വരെയാണ് അവസരം. ഫോം നല്‍കിയാല്‍ 23നു പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
116
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
13
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
356
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
127
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
146
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
തൃശൂരിലെ ജ്വല്ലറിയിലേക്കെത്തിക്കാനായി കൊണ്ടുവന്നത് എട്ട് കോടിയുടെ സ്വർണം, വാളയാറില്‍ രണ്ടുപേർ പിടിയിൽ

തൃശൂരിലെ ജ്വല്ലറിയിലേക്കെത്തിക്കാനായി കൊണ്ടുവന്നത് എട്ട് കോടിയുടെ സ്വർണം, വാളയാറില്‍ രണ്ടുപേർ പിടിയിൽ

Recent News

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

August 25, 2026
1
‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

August 25, 2026
2
നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു

നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു

August 25, 2026
2
എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു

August 25, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025