മാറഞ്ചേരി:വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ നിയുക്ത മെമ്പർ മാർക്ക് സ്വീകരണം നൽകി.വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ല പ്രസിഡൻറ് കുഞ്ഞാവു ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു. മാറഞ്ചേരി യൂണിറ്റ് പ്രസിഡൻറ് വി.കെ നജ്മുദ്ധീൻ അധ്യക്ഷത വഹിച്ചു.ജില്ല വൈസ് പ്രസിഡൻ്റ് പ്രകാശ് എടപ്പാൾ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.മലപ്പുറം ഡിസ്ട്രിക്റ്റ് ട്രേഡേഴ്സ് വെൽഫയർ ഫൗണ്ടേഷൻ മരണപ്പെട്ട വ്യാപാരികളുടെ കുടുബത്തിന് നൽകുന്ന 10 ലക്ഷം രൂപയുടെ ചെക്ക് ചടങ്ങിൽ കൈമാറി.മാറഞ്ചേരി യൂണിറ്റ് നടത്തുന്ന വ്യാപാരിമിത്രം പദ്ധതി പ്രകാരം 50000 രൂപയുടെ ചെക്ക് മരണപ്പെട്ട രണ്ട് വ്യാപാരി കുടുംബത്തിന് കൈമാറി .മലപ്പുറം ജില്ല സെക്രട്ടറി പി.പി ഖാലിദ്, വനിത വിംഗ് ജില്ല വൈസ് പ്രസിഡൻ്റ് ആരിഫ മണ്ഡലം പ്രസിഡൻ്റ് ഫൈസൽ തവയിൽ, ഉസ്മാൻ പന്താവൂർ ,സലാഹുദ്ധീൻ, അബ്ദുൾ സത്താർ അമ്പാരത്ത്,നെൽജോ നീലങ്കാവിൽ,വി.ബാബു, ഉമ്മർ കെ ടി, റജില നാസിർ,വിനിത വിനോദ് ,ശരീഫ് സലാല എന്നിവർ പ്രസംഗിച്ചു.സ്വീകരണത്തിന് നന്ദി പറഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് അംഗം സംഗീത രാജൻ,നിയുക്ക വാർഡ് മെമ്പർമാരായ എംടി മുഹമ്മദ് നജീബ്,അബ്ദുൾ നാസർ എന്‍കെ ,സുമ ടീച്ചർ,ഖദീജ മുത്തേടത്ത്,ടി.ശ്രീജിത്ത്, നൂറുദ്ധീൻ പോഴത്ത്,ആസ്യ വടശ്ശേരി ,നെസ്നി സുൽഫിക്കർ ,റജുല ഗഫൂർ, സുലൈഖ ശരീഫ് ,ബീന ബാബു,പ്രീത ടീച്ചർ, മുസ്തഫ പി.വി ,ജസീറ പി.സി എന്നിവർ പ്രസംഗിച്ചു







