വളാഞ്ചേരി:ദേശീയപാതയില്‍ വട്ടപ്പാറ വയഡക്ട് പാലത്തിനു മുകളില്‍ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു.പുക കണ്ടയുടന്‍ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. വാഹനം പൂര്‍ണമായും കത്തിനശിച്ചു.വളാഞ്ചേരിയിലെ വട്ടപ്പാറ വയഡക്ട് പാലത്തിനു മുകളില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരിക്കെ എക്കോസ്‌പോര്‍ട്ട് കാറിന് തീപിടിക്കുകയായിരുന്നു.വാഹനത്തിലുണ്ടായിരുന്നവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാറില്‍ നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാര്‍ വാഹനം നിര്‍ത്തി പുറത്തേക്ക് ഇറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. വൈകാതെ തീ പിടിച്ച് കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
ചാവക്കാട് സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. ഫയര്‍ ഫോഴ്സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സംനേരിട്ടു.







