ചങ്ങരംകുളം:കുറ്റിപ്പുറം ചൂണ്ടൽ സംസ്ഥാന പാതയിൽ കാളാച്ചാൽ കാലടിത്തറയിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചു.ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിൻ്റെ കാറും എതിരെ ചങ്ങരംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമായാണ് കുട്ടിയിടിച്ചത്. ഇടിയിൽ ഇരു കാറുകളുടേയും മുൻഭാഗം തകർന്നു.കാറിലെ എയർഭാഗ് പ്രവർത്തിച്ചതനാൽ യാത്രക്കാർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.







