പൊന്നാനി: ജൂനിയർ ചേമ്പർ ഇൻറർനാഷണൽ (ജെസിഐ) പൊന്നാനി ചാപ്റ്ററിന്റെ 2026 വർഷത്തേക്കുള്ള പ്രസിഡൻറ് ആയി അമീൻ കെ വി ഡിസംബർ ഏഴിന് ചുമതല ഏൽക്കും എന്ന് ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.പ്രസ്തുത കാലയളവിലേക്കുള്ള സെക്രട്ടറിയായ ആർകിടെക്റ്റ് ജിജു, ട്രഷറർ വാസിൽ പുത്തൻ എന്നിവരും വൈസ് പ്രസിഡൻറുമാർ, ഡയറക്ടർമാർ, കോഡിനേറ്റർമാർ എന്നിവരും അന്നേദിവസം ചുമതല ഏൽക്കും.ഡിസംബർ ഏഴിന് ചങ്ങരംകുളം ഡി.ആർ.എസ് നോളേജ് സിറ്റിയിൽ വൈകീട്ട് 3 മണിക്ക് നടക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി ചങ്ങരംകുളം സി.ഐ ഷൈൻ.സി പങ്കെടുക്കും.ജെസിഐ ഇന്ത്യ സോൺ 28 ൻ്റെ 2026 ലെ പ്രസിഡൻറ് മീര മേനോൻ വിശിഷ്ടാതിഥിയായും പങ്കെടുക്കും.സോൺ വൈസ് പ്രസിഡൻറ് അബ്ദുൽ റഫീഖ് , ജെസിഐ പൊന്നാനി പ്രസിഡണ്ട് റാഷിദ് കെ.വി , മുൻ പ്രസിഡൻറ് ഖലീൽ റഹ്മാൻ എന്നിവർ സംബന്ധിക്കും.
ടോബിപ്പ് അവാർഡ്, കമൽപത്ര അവാർഡ് എന്നിവയുടെ വിതരണവും, അടുത്ത വർഷത്തേക്കുള്ള പ്രോജക്ടുകളുടെ അവതരണവും, ഈ വർഷം നടപ്പിലാക്കിയ പദ്ധതികളുടെ റിപ്പോർട്ട് അവതരണവും നടക്കും.വാര്‍ത്താസമ്മേളനത്തിൽ ജെസിഐ പൊന്നാനി പ്രസിഡന്റ് റാഷിദ് കെ.വി, നിയുക്ത പ്രസിഡൻറ് അമീൻ കെ വി, സെക്രട്ടറി മുഹമ്മദ് ഫൈസൽ, ആർകിടെക്റ്റ് ജിജു എം.ജെ , ട്രഷറർ അബ്ദുൽ ഖാദർ എൻ.വി എന്നിവർ പങ്കെടുത്തു







