തിരുവനന്തപുരം:പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം നാളെ നടക്കും. പൊങ്കാലയോടനുബന്ധിച്ച് നാളെ തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. നാളെ രാവിലെ 9:15 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷങ്ങൾ ആരംഭിക്കുക. ഉച്ചയ്ക്ക് 02:15നാണ് നിവേദ്യം. അവധി അറിയിപ്പും ഗതാഗത നിയന്ത്രണവും അറിയാം
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് 3 തിങ്കളാഴ്ച, തിരുവനന്തപുരം ജില്ലയിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ – അർധ സർക്കാർ സ്ഥാപനങ്ങൾക്കും അവധിയാണ്. ഇന്ന് നഗരത്തിലെ 28 സ്കൂളുകൾക്കും കളക്ടർ അവധി നൽകിയിരുന്നു.






