പൊന്നാനി:പൊന്നാനി കേന്ദ്രീകരിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പൊന്നാനി സിഐ എസ് അഷറഫിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയത്.പൊന്നാനി ചമ്രവട്ടത്ത് പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ വിദേശ വിദ്യാഭ്യാസ റിക്രൂട്ടിങ് സ്ഥാപനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊറിയര്‍ വഴി വിതരണത്തിന് എത്തിച്ച സംസ്ഥാനത്തിന് പുറത്തുള്ള വിവിധ യൂണിവേഴ്സിറ്റികളുടെ 100 ഓളം വ്യാജ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും അന്വേഷണ സംഘം കണ്ടെത്തിയത്.സംഭവത്തില്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍ കൂടിയായ പോത്തനൂര്‍ സ്വദേശി ഇര്‍ഷാദിനെ അന്വേഷണ സംഘം പിടികൂടി.ഇര്‍ഷാദിനെ കസ്റ്റഡിയില്‍ എടുത്ത് അന്വേഷണ സംഘം ചോദ്യം ചെയ്തതോടെയാണ് കേരളത്തിന് അകത്തും പുറത്തുമായി വ്യാപകമായി കണ്ണികളുടെ വ്യാജസര്‍ട്ടിഫിക്കറ്റ് മാഫിയ സംഘത്തിന്റെ പൂട്ട് തകര്‍ന്നത്.തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക മേല്‍ നോട്ടത്തില്‍ തിരൂര്‍ ഡിവൈഎസ്പി ജോണ്‍സന്റെയും പൊന്നാനി സിഐ അഷറഫിന്റെയും നേതൃത്വത്തില്‍ നടത്തിയ മാസങ്ങള്‍ നീണ്ട പഴുതടച്ച അന്വേഷണമാണ് തമിഴ്നാട് പൊള്ളാച്ചിയിലെ നിര്‍മാണ കേന്ദ്രത്തിലെത്തിയത്.രാജ്യത്തെ കേരളം ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലെയും പ്രധാന യൂണിവേഴ്സിറ്റികളിലെ സര്‍ട്ടിഫിക്കറ്റുകളും നിര്‍മ്മാണത്തിന് ആവശ്യമായ ഉപകരണങ്ങളും സീലുകളും കണ്ട് അന്വേഷണ സംഘം തന്നെ അമ്പരന്നു.കേരളത്തിലെ സര്‍ട്ടിഫിക്കറ്റുകള്‍ സംഘം നിര്‍മിച്ച് നല്‍കിയിരുന്നില്ല.പിടിക്കപ്പെടാനുള്ള സാധ്യത കൂടുതല്‍ ആണെന്ന തിരിച്ചറിവാണ് കേരളത്തിലെ യൂണിവേഴ്സിറ്റികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിക്കാതിരുന്നതിന്റെ കാരണം.വിദേശത്ത് ജോലിക്ക് പോകുന്നവരാണ് പ്രധാന ആവശ്യക്കാര്‍.ആവശ്യക്കാരന്റെ ഡിമാന്റ് അനുസരിച്ച് 10000 മുതല്‍ ഒന്നര ലക്ഷം രൂപ വരെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സംഘം ഈടാക്കിയിരുന്നു.പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു







