ചങ്ങരംകുളം:കേരളത്തെ തകർച്ചയിൽ നിന്ന് കരകയറ്റാൻ ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലെത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.മലപ്പുറം ജില്ലാപഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഷ്ഹര്‍ പെരുമുക്കിന്റെ ആലംകോട് പഞ്ചായത്ത് പ്രചരണപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.ജനങ്ങള്‍ വെറുക്കുന്ന ഒരു ഗവണ്‍മെന്റ് ആണ് കേരളം ഭരിക്കുന്നത്.തകര്‍ന്ന് കൊണ്ടിരിക്കുന്ന കേരളത്തെ രക്ഷിക്കാന്‍ കേരളം ആഗ്രഹിക്കുന്നുണ്ടെന്നും ഈ തിരഞ്ഞെടുപ്പിൽ ഈ ജനവികാരം പ്രതിഫലിക്കുമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.അഡ്വക്കറ്റ് സിദ്ദീഖ് പന്താവൂർ അധ്യക്ഷത വഹിച്ചു.ഷാനവാസ് വട്ടത്തൂർ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി അഷ്ഹര്‍ പെരുമുക്ക് നന്ദി പറഞ്ഞു.വിഎസ് ജോയ്,പിടി അജയ്മോഹന്‍,അഷറഫ് കോക്കൂര്‍,പിപി യൂസഫലി,എംവി ശ്രീധരന്‍മാസ്റ്റര്‍,ഹുറൈര്‍ കൊടക്കാട്,പിടിഖാദര്‍,സിഎം യൂസഫ്,എംകെ അന്‍വര്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു







