• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പാട്ടില്‍ പെട്ടു: അനുവാദമില്ലാതെയുപയോഗിച്ച ഇളയരാജ പാട്ടുകൾക്ക് 50 ലക്ഷം

ckmnews by ckmnews
December 6, 2025
in UPDATES
A A
പാട്ടില്‍ പെട്ടു: അനുവാദമില്ലാതെയുപയോഗിച്ച ഇളയരാജ പാട്ടുകൾക്ക് 50 ലക്ഷം
0
SHARES
334
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അനുവാദമില്ലാതെ പാട്ടുപയോഗിച്ചതില്‍ ഇ‍ളയരാജയുമായി ഒത്തു തീർപ്പിന് നല്‍കേണ്ടി വന്നത് വൻതുക. ഇളയരാജയുടെ പാട്ടുകൾ അനുവാദമില്ലാതെ ഉപയോഗിച്ചെന്നതിനാണ് രണ്ട് പാട്ടുകൾക്ക് മൈത്രി മൂവി മേക്കേഴ്‌സിന് 50 ലക്ഷം നല്‍കേണ്ടി വന്നത്. ആധിക് രവിചന്ദ്രന്റെ അജിത് കുമാര്‍ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യിലും പ്രദീപ് രംഗനാഥന്റെ ‘ഡ്യൂഡി’ലും ഉപയോഗിച്ച പാട്ടുകൾ തന്റെ അനുമതിയോടെയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ ഹൈക്കോടതിയെ സമീപിച്ചത്.

ആദ്യം പുറത്തിറങ്ങിയ ‘ഗുഡ് ബാഡ് അഗ്ലി’യില്‍ ‘ഒത്തരൂപ താരേന്‍’, ‘ഇളമൈ ഇതോ ഇതോ’, ‘എന്‍ ജോഡി മഞ്ഞക്കുരുവി’ എന്നീ പാട്ടുകളാണ് ഉപയോഗിച്ചത്. ഇതിനെതിരെയായിരുന്നു ആദ്യം ഇളയരാജ ഹൈക്കോടതിയെ സമീപിച്ചത്. തൊട്ട് പിന്നാലെ അതേ വർഷം തന്നെ പുറത്തിറങ്ങിയ ‘ഡ്യൂഡി’എന്ന ചിത്രത്തിലും രണ്ട് പാട്ടുകൾ ഉപയോഗിച്ചു. ഇതിനെതിരേയും ഇളയരാജ രംഗത്ത് വന്നു.ഒത്ത് തീർപ്പ് ധാരണ പ്രകാരം ‘ഡ്യൂഡി’യിലെ രണ്ട് പാട്ടുകൾ ഒ.ടി.ടി യില്‍ ഉപയോഗിക്കാം. എന്നാല്‍ ‘ഗുഡ് ബാഡ് അഗ്ലി’യില്‍ ഉപയോഗിച്ച മൂന്ന് ഗാനങ്ങളും ഒ‍ഴിവാക്കണം. ആര്‍ടിജിഎസിലൂടെ ഇളയരാജയ്ക്ക് പണം കൈമാറിയതായി നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു.

മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിക്ക് മുമ്പാകെയാണ് ഇരുഭാഗവും സംയുക്തമായി ഒപ്പിട്ട സത്യവാങ്മൂലം ഹാജരാക്കിയത്. നിര്‍മാണക്കമ്പനിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതുമായി ബന്ധപ്പെട്ട് പൊതുപ്രസ്താവന നടത്താമെന്ന് ഇളയരാജ സമ്മതിച്ചതായും കോടതിയെ അറിയിച്ചു.

Related Posts

ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം
UPDATES

ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം

October 14, 2026
185
ചങ്ങരംകുളം കീർത്തി ട്രേഡേഴ്സ് ഉടമ കേശവൻ നിര്യാതനായി
UPDATES

ചങ്ങരംകുളം കീർത്തി ട്രേഡേഴ്സ് ഉടമ കേശവൻ നിര്യാതനായി

October 14, 2026
688
തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി
UPDATES

തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി

October 14, 2026
24
സംസ്ഥാനത്ത് തുലാവര്‍ഷം വരുന്നു;ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത
UPDATES

സംസ്ഥാനത്ത് തുലാവര്‍ഷം വരുന്നു;ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത

October 14, 2026
23
വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരകുളം യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി
UPDATES

വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരകുളം യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി

October 14, 2026
49
ഒമാനിലെ സിനാവിൽ വാഹനാപകടം; മലയാളി വിദ്യാർഥിനി മരിച്ചു
UPDATES

ഒമാനിലെ സിനാവിൽ വാഹനാപകടം; മലയാളി വിദ്യാർഥിനി മരിച്ചു

October 14, 2026
200
Next Post
വാൽപ്പാറയിൽ നാല് വയസുകാരനെ പുലി കൊന്നു; മൃതദേഹം കണ്ടെത്തിയത് തേയിലതോട്ടത്തിൽ നിന്ന്

വാൽപ്പാറയിൽ നാല് വയസുകാരനെ പുലി കൊന്നു; മൃതദേഹം കണ്ടെത്തിയത് തേയിലതോട്ടത്തിൽ നിന്ന്

Recent News

തുലാവര്‍ഷം വരുന്നു: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

തുലാവര്‍ഷം വരുന്നു: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

October 14, 2026
1
​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ

​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ

October 14, 2026
0
വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

October 14, 2026
34
മലപ്പുറത്ത് മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരുമരണം, ഹോട്ടലുകളിലുൾപ്പെടെ കർശന പരിശോധന

മലപ്പുറത്ത് മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരുമരണം, ഹോട്ടലുകളിലുൾപ്പെടെ കർശന പരിശോധന

October 14, 2026
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025