എടപ്പാൾ:പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രം ഒരു അപൂർവ്വ നിമിഷത്തിന് വേദിയായി.കാലടി പഞ്ചായത്തിലെയും എടപ്പാൾ പഞ്ചായത്തിലെയും മൂന്ന് വാർഡുകൾ ക്കു നടുവിൽ സ്ഥിതി ചെയ്യുന്ന പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലാണ് ഈ വാർഡുകളിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളും കുടി ക്ഷേത്രത്തിലെ ആർദ്ര ദർശനം കോടിയേറ്റ് മഹോത്സവം എന്നിവയുടെ ബ്രോഷർ പ്രകാശനം നിർവഹിച്ചത്.സ്ഥാനാർഥികളായ കുണ്ടയാർ വാർഡിൽ മത്സരിക്കുന്ന യുഡിഫ് സ്ഥാനാർഥി രാജേഷ് മേനോൻ,എല്‍ഡിഎഫ് സ്ഥാനാർഥി ബിജു കുണ്ടയാർ,എടപ്പാൾ പെരുമ്പറമ്പ് വാർഡിൽ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാർഥി പിവി ലീല,ബിജെപി സ്‌നാർഥികളായ ബിന്ദു രവിചന്ദ്രൻ,പദ്മ ശിവാനന്ദൻ,യുഡിഫ് സ്ഥാനാർഥികളായ ശ്രീദേവി നായർ,മെഹറുന്നിസ,അയിലക്കാട് മത്സരിക്കുന്ന ജനത എന്നിവർ ചേർന്നാണ് ഉത്സവത്തിന്റെ ബ്രോഷർ പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ മേൽശാന്തി പിഎം മനോജ് എംബ്രാന്തിരി,ശ്രീരാജ് എംബ്രാന്തിരി,മാനേജിങ് ട്രസ്റ്റി കെഎം പരമേശ്വരൻ നമ്പൂതിരി,എസ്‌സിക്യൂട്ടീവ് ഓഫീസർ കെഎം ദിലീപ് പ്രമുഖ സാഹിത്യകാരനും കവിയും കുടിയായ സുബ്രഹ്മണ്യൻ ടിപി,കുമാരൻ കെവി,വിജയൻ ടികെ,മോഹനൻ,രാജൻ,ജലജ,നിവാസ് ടിപി,വിനീഷ് യുവി,ഉദയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു







