കടവല്ലൂര്‍:കൊരട്ടിക്കരയിൽ ബൈക്കിൽ എത്തിയ സംഘം വീട്ടമ്മയുടെ
മാല കവർന്നു’പ്രതിക്കായി കുന്നംകുളം പോലീസ് അന്വേഷണം തുടങ്ങി.വെള്ളിയാഴ്ച കാലത്ത്
പതിനൊന്നര മണിയോടെ
അറക്കൽ കുന്നത്തു കുളം കൊരട്ടിക്കര റോഡിന് സമീപത്താണ് സംഭവം.കൊരട്ടിക്കര
അറക്കൽ കുന്നത്ത് വീട്ടിൽ ശ്രീജയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണ മാലയാണ് ബൈക്കിൽ എത്തിയ സംഘം കവർന്നത്.
പിടിവലിക്കിടെ മാല പൊട്ടിയത് കൊണ്ട് മാലയുടെ പകുതി ഭാഗമാണ്
നഷ്ടപ്പെട്ടത്.സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവർ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.കുന്നംകുളം പോലീസ് എത്തി പ്രദേശത്ത് പരിശോധന നടത്തി.പ്രതികൾക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കുന്നംകുളം പോലീസ് പറഞ്ഞു









