സൗദി പ്രോ ലീഗിൽ 40 കാരൻ ക്രിസ്റ്റാനോ റൊണാൾഡോയുടെ കിടിലൻ ബൈസിക്കിൾ ഗോൾ. അൽ ഖലീജിനെതിരെ കളിയുടെ നിശ്ചിത സമയവും കഴിഞ്ഞുള്ള അധിക സമയത്തായിരുന്നു ആരാധകരെയും കാണികളെയും അമ്പരപ്പിച്ചുള്ള അൽ നസ്ർ സൂപ്പർ താരത്തിന്റെ ഗോൾ.വലതുവിംഗിൽ നിന്നും നവാഫ് ബൗഷലിന്റെ ക്രോസിനാണ് ബോക്സിന്റെ മധ്യനിരയിൽ നിന്നും റോണോ ഉയർന്നുചാടി ബൈസിക്കിൾ നേടിയത്. റൊണാൾഡോയുടെ കരിയറിലെ 954-ാമത്തെ ഗോളായിരുന്നു ഇത്. 2018-ൽ യുവന്റസിനെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനായി താരം നേടിയ ബൈസിക്കിൾ കിക്കിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇത്.മത്സരത്തിൽ അൽ നസ്ർ ഒന്നിനെതിരെ നാല് ഗോളിന്റെ ജയമാണ് നേടിയത്. റൊണാൾഡോക്ക് പുറമെ സാദിയോ മാനെ, ജാവോ ഫെലിക്സ്, വെസ്‌ലി എന്നിവരും നസ്‌റിനായി ഗോൾ നേടി. അൽ ഖലീജിനായി മുറാദ് ആശ്വാസ ഗോൾ നേടി.










