• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മദ്ധ്യവയസ്കൻ വീടിനുള്ളിൽ കുത്തേറ്റ് മരിച്ചു; സഹോദരി​യുടെ ഭർത്താവ് കസ്റ്റഡിയിൽ

ckmnews by ckmnews
November 24, 2025
in UPDATES
A A
മദ്ധ്യവയസ്കൻ വീടിനുള്ളിൽ കുത്തേറ്റ് മരിച്ചു; സഹോദരി​യുടെ ഭർത്താവ് കസ്റ്റഡിയിൽ
0
SHARES
184
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: പൈങ്ങോട്ടൂർ പഞ്ചായത്തിലെ ചാത്തമറ്റം ഇരട്ടക്കാലിയിൽ മദ്ധ്യവയസ്കനെ വീടിനുള്ളിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കൊച്ചുകുടി രാജനാണ് (58) മരിച്ചത്. സംഭവത്തി​ൽ രാജന്റെ സഹോദരി​യുടെ ഭർത്താവ് തൊഴുത്തുങ്കൽ സുകുമാരനെ (68) പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക.

ഇന്നലെ രാവിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനെത്തിയവരാണ് ജനലിലൂടെ വീടിനുള്ളിൽ രക്തത്തിൽ കുളിച്ചനിലയിൽ രാജന്റെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ് പൂട്ടുപൊളിച്ചാണ് അകത്തുകടന്നത്. പ്രാഥമിക നിരീക്ഷണത്തിൽ തന്നെ കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചു. വയറിനാണ് കുത്തേറ്റത്. രാത്രിയിൽ ജനലിലൂടെ കൈയിട്ട് രാജനെ കുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം

പൊലീസും നാട്ടുകാരും എത്തിയപ്പോൾ സുകുമാരനും അവിടെ എത്തിയിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനുള്ള മൊഴി രേഖപ്പെടുത്തുന്നതിനായി പൊലീസ് സുകുമാരനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിവരശേഖരണത്തിനിടെ അളിയനെ കൊന്നത് താനാണെന്ന് സുകുമാരൻ വെളിപ്പെടുത്തിയെന്നാണ് വിവരം. സുകുമാരന്റെയും കൊല്ലപ്പെട്ട രാജന്റെയും വീടുകൾ തമ്മിൽ ചെറിയദൂരം മാത്രമാണുള്ളത്.

ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ശനിയാഴ്ച പകൽ രാജനും സുകുമാരനും തമ്മിൽ അടിപിടി ഉണ്ടായതായി സൂചനയുണ്ട്. ഇരുവരും ഒരുമിച്ച് മദ്യപിക്കുന്നതും പതിവായിരുന്നു. രാജന്റെ ഭാര്യ മല്ലിക അകന്നുകഴിയുകയാണ്. അവിവാഹിതയായ സഹോദരി രാജനോപ്പമാണ് താമസിക്കുന്നത്. സഹോദരി ശനിയാഴ്ച പനിബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുകുമാരന്റെ ഭാര്യയ്ക്കൊപ്പം ആയിരുന്നു. രാജന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറി​യി​ലേക്ക് മാറ്റി.

Related Posts

ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും
UPDATES

ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും

September 24, 2026
110
വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
UPDATES

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

September 24, 2026
40
കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
UPDATES

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

September 23, 2026
100
ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്
UPDATES

ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

September 23, 2026
290
1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
UPDATES

1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

September 23, 2026
86
ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു
UPDATES

ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

September 23, 2026
142
Next Post
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരാന്‍ സാധ്യത’ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരാന്‍ സാധ്യത'ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Recent News

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

September 24, 2026
81
കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

September 24, 2026
72
കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

September 24, 2026
44
‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

September 24, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025